KeralaLatest News

കോഴിക്കോട് ഇരട്ട സ്ഫോടക്കേസില്‍ എന്‍ഐഎ പിടികൂടിയ പ്രതിയെ കൊച്ചിയിലെത്തിച്ചു

കൊച്ചി: ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച്‌ എന്‍ ഐ എ പിടികൂടിയ കോഴിക്കോട് ഇരട്ട സ്ഫോടന കേസ് പ്രതി പി പി യൂസഫിനെ കൊച്ചിയിലെത്തിച്ചു. കേസില്‍ എട്ടാം പ്രതിയാണ് യൂസഫ്. ഇയാളെ വൈകാതെ കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കും.

2006 ല്‍ കോഴിക്കോട് ബസ്സ് സ്റ്റാന്‍റില്‍ നടന്ന ഇരട്ട സ്ഫോടന കേസിലെ രണ്ടാം പ്രതി അസ്ഹറിനെ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിച്ചിരുന്നു. കഴിഞ്ഞ 12 വര്‍ഷമായി സൗദി അറേബ്യയില്‍ ഒളിവില്‍ കഴിയുകയായിരുന്നു കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് അസ്ഹര്‍.

മാറാട് കലാപകേസിലെ പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് 2006 മാര്‍ച്ചില്‍ കോഴിക്കോട്ടെ രണ്ട് ബസ് സ്റ്റാന്‍ഡുകളില്‍ പ്രതികള്‍ ബോംബ് സ്ഫോടനം നടത്തിയത്.

2011-ല്‍ വിചാരണ പൂര്‍ത്തിയായ കേസില്‍ ഒന്നാം പ്രതിയെ തടിയന്‍റവിട നസീറിനെയും നാലാം പ്രതി സഫാസിനെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button