KeralaLatest News

കുട്ടികളെത്തുന്ന സമയത്ത് ജില്ലാകളക്ടര്‍ക്ക് സന്ദേശം ലഭിക്കുന്ന ഹൈടെക്ക് അമ്മത്തൊട്ടിൽ; കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് പ്രധാനമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നത് ഇന്നത്തെ കാലത്ത് ഏറെ പ്രധാനമാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ശിശുക്ഷേമസമിതിയുടെ ആസ്ഥാനത്ത് നവീകരിച്ച അമ്മത്തൊട്ടിലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മ കുഞ്ഞിനെ ഉപേക്ഷിക്കേണ്ടി വരുന്നത‌് സങ്കടകരമായ സാഹചര്യമാണ‌്. അമ്മത്തൊട്ടിലില്‍ എത്തിപ്പെടുന്ന കുരുന്നുകള്‍ക്ക‌് സ്നേഹവും കരുതലും സംരക്ഷണവും നല്‍കുന്ന പുണ്യപ്രവൃത്തിയാണ‌് സമിതിയിലെ ആയമാര്‍ നിര്‍വഹിക്കുന്നത‌്. ഹൈടെക്‌ അമ്മത്തൊട്ടില്‍ കുഞ്ഞുങ്ങള്‍ക്ക‌് സുരക്ഷ ഒരുക്കുന്നതില്‍ വലിയ പങ്ക‌് വഹിക്കുമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

സാമൂഹികനീതി വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം 2002 നവംബര്‍ 14 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച അമ്മത്തൊട്ടില്‍ പുത്തന്‍ സാങ്കേതിക വിദ്യയോടെയാണ് പുനര്‍നിര്‍മ്മിച്ചിച്ചത്. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button