KeralaLatest News

ചില്‍ഡ്രന്‍സ് ഫെസ്റ്റ് ‘വര്‍ണ്ണച്ചിറകുകള്‍’ മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കായുള്ള ചില്‍ഡ്രന്‍സ് ഫെസ്റ്റ് ‘വര്‍ണച്ചിറകുകള്‍ 2019’ ന് ചാല ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം വനിതാശിശുവികസന വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച കുട്ടികള്‍ക്കുള്ള ഉജ്ജ്വലബാല്യം പുരസ്‌കാരം മന്ത്രി വിതരണം ചെയ്തു. സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലാണ് ചില്‍ഡ്രന്‍സ് ഹോമുകളുടെ പ്രവര്‍ത്തനം.

പ്രത്യേക പരിചരണവും ശ്രദ്ധയും സംരക്ഷണവും ആവശ്യമുളള കുട്ടികളുടെ പലവിധത്തിലുള്ള ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടുളള പ്രവര്‍ത്തനങ്ങളാണ് വനിതാ ശിശുവികസന വകുപ്പ് മുഖേന നടപ്പിലാക്കി വരുന്നത്. ചില്‍ഡ്രന്‍സ് ഹോമുകള്‍ നവീകരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

ഈ ഹോമിലെ കുട്ടികള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കിവരുന്നു. വിവിധ ചില്‍ഡ്രന്‍സ് ഹോമുകളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് അവരുടെ പഠന നിലവാരം ഉയര്‍ത്തുന്നതിന് പ്രത്യേക പദ്ധതികളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഒന്നുരണ്ട് വര്‍ഷം കഴിയുമ്പോള്‍ ഗുണപരമായ മാറ്റം ഈ മേഖലയില്‍ കാണാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button