Latest NewsKerala

വയോധികയുടെ തലയ്ക്കടിച്ച് മാല മോഷ്ടിക്കാൻ ശ്രമം

കായംകുളം : വയോധികയുടെ തലയ്ക്കടിച്ച് മാല മോഷ്ടിക്കാൻ ശ്രമം. പരിക്കേറ്റ പുതുപ്പള്ളി ചാലായിൽ തെക്കതിൽ സുധാമണി(65)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ഏഴോടെ വിളക്കു കത്തിച്ച ശേഷം വീടിനകത്തേക്കു കയറുമ്പോഴാണ്, ഒളിഞ്ഞു നിന്ന മോഷ്ടാവ് തലയ്ക്കടിച്ച ശേഷം മാല മോഷ്ടിക്കാൻ ശ്രമിച്ചത്. നാലര പവനോളം വരുന്ന മാലയുടെ കുറച്ചു ഭാഗം നഷ്ടപ്പെട്ടിട്ടുണ്ട്.

ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികളാണ് സുധാമണിയെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. മക്കൾ സ്ഥലത്തില്ലാത്തതിനാൽ സുധാമണി ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. മോഷ്ടാവിനെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്ന് സുധാമണി പറഞ്ഞു. കായംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button