KeralaLatest News

മുസ്ലീം ലീഗിന്റെ മൂന്നാം സീറ്റ്: പ്രതികരണവുമായി കെ മുരളീധരന്‍

കോഴിക്കോട് : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ കെ മുരളീധരന്‍.മുസ്ലീം ലീഗ് മൂന്നാമതൊരു സീറ്റ് ചോദിക്കുന്നതില്‍ തെറ്റൊന്നും ഇല്ലെന്ന് മുരളീധരന്‍ പറഞ്ഞു. മുന്‍ കാലങ്ങളില്‍ 3 സീറ്റ് നല്‍കിയിരുന്നു. കേരള കോണ്‍ഗ്രസിനും കൂടുതല്‍ സീറ്റ് മുന്‍കാലങ്ങളില്‍ നല്‍കിയിരുന്നു. പക്ഷെ ഏറ്റവും വലിയ കക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകളില്‍ ജയിക്കേണ്ടതുണ്ടെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് സിറ്റിംഗ് എംപിമാരെ പരിഗണിച്ചേക്കുമെന്നും എന്നാല്‍ അവര്‍ മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന് കെ പി സി സി നിര്‍ദ്ദേശമുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു

അതേസമയം ഉമ്മന്‍ ചാണ്ടി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മ്ത്സരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് മുരളീധരന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി മത്സരിക്കുന്നതിനോട് എംഎല്‍എമാര്‍ത്ത് താത്പര്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button