Latest NewsNews

നല്ല അച്ഛനും അമ്മയും ആകണോ? അതിനുള്ള വഴികളിതാ

ഒരു നല്ല അച്ഛനും അമ്മയും ആകുക എന്നത് ഏതൊരു മാതാപിതാക്കളുടെയും സ്വപ്‌നമാണ്. പക്ഷേ എങ്ങനെയാണ് മികച്ച മാതാപിതാക്കള്‍ ആകുക? അതിനുള്ള ഗുണങ്ങള്‍ എന്തൊക്കെ ആണെന്നും പലര്‍ക്കും അറിയില്ല. അതിനുള്ള ചില വഴികളിതാ…

1. അമിത വിമര്‍ശനം ഒഴിവാക്കണം. നിനക്ക് ഒന്നും അറിയില്ലെന്ന കുറ്റപ്പെടുത്തലിന് പകരം ഒരിക്കല്‍ കൂടി ശ്രമിക്കാനോ ആലോചിക്കാനോ പറയാം.

2. കുട്ടികളെ എപ്പോഴും സംരക്ഷിച്ച് നിര്‍ത്തരുത്. അത് അപകടമാണ്. അവരെ തെറ്റുകള്‍ വരുത്താന്‍ അനുവദിക്കുക.

3. വിലക്കുന്നതിന് പകരം പ്രത്യാഘാതങ്ങളെക്കുരിച്ച് ഓര്‍മ്മപ്പെടുത്താം. അത് ചെയ്യരുതെന്ന് പറയുന്നതിന് പകരം അത് ചെയ്താല്‍ എന്ത് പ്രത്യാഘാതമാകും ഉണ്ടാകുകയെന്ന ചിന്തിക്കാന്‍ പറയുക. ഇത് കുട്ടിക്ക് മുന്‍കരുതല്‍ പാഠങ്ങളാകും.

4. മികച്ച രക്ഷാകര്‍ത്താവ് ആകാന്‍ എപ്പോഴും കുട്ടികള്‍ക്ക് വേണ്ടി സമയം മാറ്റി വെക്കുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ ആ ശീലം മാറ്റേണ്ട സമയം കഴിഞ്ഞു. സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടിയും സമയം മാറ്റി വെക്കണം. എങ്കില്‍ മാത്രമേ താന്‍ മറ്റൊരു വ്യക്തിയാണെന്ന ബോധം ചെറുപ്പത്തിലെ കുട്ടികളില്‍ ഉണ്ടാകൂ. ഇത് അവരുടെ വ്യക്തിത്ത്വ വികാസത്തിനും ശരിയും തെറ്റും തിരിച്ചറിഞ്ഞ് തീരുമാനങ്ങള്‍ എടുക്കാനും സഹായകമാകും.

5. കുട്ടികളെ താരതമ്യം ചെയ്യുന്നത് ഒഴിവാക്കണം. അവരെ അവരുടെ സാമര്‍ത്ഥ്യത്തിനനുസരിച്ച് വളരാന്‍ അനുവദിക്കുക.

6. പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കാതെ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള കാരണങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കുക. പ്രശ്‌നങ്ങളെ മുന്‍കൂട്ടി കണ്ടറിഞ്ഞ് അവ ഒഴിവാക്കാന്‍ ശ്രമിക്കുക.

7. ഉത്തരം കണ്ടെത്തി നല്‍കാതെ അവ കണ്ടെത്താന്‍ മാര്‍ഗ്ഗങ്ങള്‍ പരിശീലിപ്പിക്കുക. സ്വയം പരിഹരിക്കാന്‍ കുട്ടികളെ ശീലിപ്പിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button