Latest NewsTechnology

ഇന്ത്യയില്‍ ഇന്റര്‍നെറ്റിന് ഏറ്റവുമധികം വേഗത ലഭിക്കുക ഈ സമയത്ത്

ഇന്ത്യയില്‍ ഇന്റര്‍നെറ്റിന് ഏറ്റവുമധികം വേഗത ലഭിക്കുക നാലു മണിക്കും അഞ്ചു മണിക്കും ഇടയിൽ. ഓപ്പണ്‍ സിഗ്‌നല്‍ എന്ന സ്ഥാപനം രാജ്യത്തെ 20 നഗരങ്ങളിലെ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഇത് കണ്ടെത്തിയത്. രാത്രി പത്തു മണിക്കുള്ള വേഗതയേക്കാള്‍ അധികമാണ് അഞ്ചിരട്ടിയിലധികമാണ് രാവിലെ ഇന്റര്‍നെറ്റിന്റെ വേഗത.

രാത്രി പത്തു മണിക്ക് 3.7 എം.ബി.പി.എസ് ആണ് വേഗത എങ്കിൽ പുലര്‍ച്ചെ നാലു മണിക്ക് 16.8 എം.ബി.പി.എസ് വേഗതയിലാണ് നെറ്റ് ലഭിക്കുക. 6.5 എം.ബി.പി.എസ് ആണ് ദിവസവുമുള്ള ശരാശരി വേഗത. ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, മുംബൈ എന്നീ നഗരങ്ങളിലാണ് ഏറ്റവുമധികം വേഗത ലഭിക്കുന്നതെങ്കിൽ കാണ്‍പൂര്‍, പാറ്റ്ന, ലഖ്നൗ, ജയ്പൂര്‍ എന്നീ നഗരങ്ങളിലാണ് കുറഞ്ഞ ഇന്റർനെറ്റ് വേഗത. കൂടാതെ നവി മുംബൈയിൽ 8.1 എം.ബി.പി.എസും, പ്രയാഗ് രാജില്‍ (അലഹബാദ്) 4.0 എം.ബി.പി.എസുമാണ് വേഗത.

shortlink

Related Articles

Post Your Comments

Related Articles


Back to top button