CricketLatest NewsIndia

ഇന്ത്യന്‍ താരങ്ങളുടെ വിദേശ പര്യടനം; കുടുംബസമേതമുള്ള യാത്ര ക്രിക്കറ്റ് ബോര്‍ഡിന് തലവേദന

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ വിദേശപര്യടനങ്ങളില്‍ കുടുംബസമേതം യാത്രചെയ്യുന്നത് ക്രിക്കറ്റ് ബോര്‍ഡിന് തലവേദനയാകുന്നു. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കളിക്കാരെക്കൂടാതെ നാല്‍പ്പതോളം കുടുംബാംഗങ്ങളുമുണ്ടായിരുന്നു. ഇവര്‍ക്കുവേണ്ട യാത്ര- താമസ സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നത് ടീം മാനേജ്‌മെന്റാണ്. ഓസ്‌ട്രേലിയയില്‍ യാത്രയ്ക്കായി രണ്ടു ബസ്സുകളുണ്ടായിട്ടും ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വന്നു.

വിദേശപര്യടനങ്ങളില്‍ ഭാര്യയെയോ കാമുകിയെയോ കൂടെക്കൂട്ടാന്‍ അനുവാദം നല്‍കണമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി അടക്കം ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് മത്സരം തുടങ്ങി പത്തുദിവസത്തിനുശേഷം ഇവര്‍ക്ക് താരത്തോടൊപ്പം ചേരാം. ചിലപ്പോള്‍ കുടുംബാംഗങ്ങള്‍ക്കെല്ലാം താരത്തെ സന്ദര്‍ശിക്കാനും അനുവാദം നല്‍കാറുണ്ട്. ഇതിനുള്ള പണം കളിക്കാരന്‍ മുടക്കുമെങ്കിലും എല്ലാ സൗകര്യങ്ങളും ചെയ്യേണ്ടത് ടീം മാനേജ്‌മെന്റാണ്. നിയന്ത്രിക്കാനാകാതെവന്നതോടെ ഇക്കാര്യത്തില്‍ പുനഃപരിശോധന വേണ്ടിവരുമെന്നാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button