Latest NewsInternational

ആണവായുധ നിരോധന കരാര്‍ റദ്ദാക്കാനൊരുങ്ങി അമേരിക്ക

റഷ്യയുമായുള്ള ആണവായുധ നിരോധന കരാര്‍ റദ്ദാക്കാനൊരുങ്ങി അമേരിക്ക. റഷ്യ കരാര്‍ ലംഘനം നടത്തിയെന്നാണ് അമേരിക്കന്‍ ആരോപണം. 1987ല്‍ ഇരുരാജ്യങ്ങളുെ തമ്മില്‍ ഒപ്പുവെച്ച കരാറാണ് ഇപ്പോള്‍ റദ്ദാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കരാറില്‍ നിന്നും പിന്‍വാങ്ങുന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അമേരിക്ക ഉടന്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ആണവായുധ നിരോധന കരാറില്‍ നിന്നും അമേരിക്ക പിന്‍വാങ്ങുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞ കുറേ നാളുകളായി കേട്ടുകൊണ്ടിരിക്കെയാണ് പുതിയ പ്രഖ്യാപനം.കരാറിലെ വ്യവസ്ഥകള്‍ റഷ്യ നിരന്തരം ലംഘിക്കുന്നുവെന്ന് ആരോപിച്ചാണ് കടുത്ത തീരുമാനത്തിലേക്ക് അമേരിക്ക നീങ്ങുന്നത്.

1987-ല്‍ അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന റോണാള്‍ഡ് റീഗണും റഷ്യന്‍ നേതാവ് മിഖായേല്‍ ഗോര്‍ബച്ചേവുമാണ് ഇന്റര്‍മീഡിയേറ്റ് റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സ് അഥവാ INF കരാറില്‍ ഒപ്പുവെക്കുന്നത്. 500കിലോ മീറ്ററിനും 5000 കിലോമീറ്റര്‍ പരിധിയിലുള്ള ക്രൂയിസ് മിസൈലുകളാണ് നിരോധിക്കപ്പെട്ടവയില്‍ പ്രധാനം. ഇത്തരം മിസൈലുകള്‍ തൊടുത്ത് വിട്ട് നിമിഷങ്ങള്‍ക്കകം വലിയ നാശം വിതക്കാന്‍ ശേഷിയുള്ളതാണ്. ചൈന ഈ കരാറില്‍ അംഗമല്ലാത്തതില്‍ അമേരിക്ക ഉത്കണ്ഠാകുലരാണ്. ഈ കരാറില്‍ പറയുന്ന പരിധിക്കപ്പുറമുള്ള മിസൈല്‍ ശേഷി ചൈനക്കുള്ളതാണ് അമേരിക്കയെ അസ്വസ്ഥമാക്കുന്നത്. പ്രഖ്യാപനം ഉടനുണ്ടാകുമെങ്കിലും അടുത്ത ആറ് മാസത്തിനകം ഐഎന്‍എഫ് കരാറില്‍ നിന്ന് പിന്‍വാങ്ങാനാണ് അമേരിക്ക ഉദ്ദേശിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button