Latest NewsIndia

കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് : പരിഹാസവുമായി കുമാരസ്വാമി

ബംഗളുരു: കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റിനെതിരെ പരിഹാസവുമായി കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമി. ഇടക്കാല ബജറ്റ് തെരഞ്ഞെടുപ്പ് കേന്ദ്രീകൃതമാണെന്നും കര്‍ഷകര്‍ക്ക് നരേന്ദ്ര മോദി ബോംബെ മിഠായി നല്‍കുകയാണുണ്ടായതെന്നും കുമാരസ്വാമി പറഞ്ഞു.

പ്രതിവര്‍ഷം 6,000 രൂപ രാജ്യത്തെ ചെറുകിട കര്‍ഷകര്‍ക്ക് നല്‍കുമെന്ന് ബജറ്റില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. ഞങ്ങള്‍ കര്‍ഷകരുടെ വായ്പ എഴുതിതള്ളിയപ്പോള്‍ കോലു മിഠായ് എന്നായിരുന്നു അതിനെ നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. ഇതിനെ അപ്പോള്‍ എന്തു വിളിക്കും, ബോംബെ മിഠായ് എന്നാണോ ? കുമാരസ്വാമി ചോദിച്ചു.

തെരഞ്ഞെടുപ്പ് അടുത്തതിനാൽ നല്ലൊരു ബജറ്റ് വരുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ എല്ലാവരും നിരാശരാണെന്നും സ്ഥാനത്തെ കര്‍ഷക ക്ഷേമ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളെക്കാള്‍ കാര്യക്ഷമവും ഉപകാരപ്രദവുമാണെന്നും കുമാരസ്വാമി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button