Latest NewsCarsAutomobile

കാത്തിരിപ്പുകൾ അവസാനത്തിലേക്ക് : കിടിലൻ കാറുകളുമായി കിയ മോട്ടോഴ്‌സ് ഇന്ത്യൻ വിപണിയിലേക്ക്

കാത്തിരിപ്പുകൾ അവസാനത്തിലേക്ക്. ഈ വർഷം തന്നെ ഇന്ത്യന്‍ വിപണിയിൽ ആദ്യ മോഡൽ കിയ മോട്ടോഴ്‌സ് പുറത്തിറക്കുമെന്നു റിപ്പോർട്ട്. ശേഷം ഓരോ ആറ് മാസത്തിലും പുതിയ മോഡലുകള്‍ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.  ആന്ധ്രപ്രദേശ് അനന്ത്പൂരില്‍ കമ്പനിയുടെ പുതിയ 536 ഏക്കര്‍ പ്ലാന്റ് പൂര്‍ത്തിയായി. അടുത്തിടെ കൊച്ചിയില്‍ നടത്തിയ ഡിസൈന്‍ യാത്രയില്‍ രണ്ട് ലോകോത്തര കാറുകള്‍ കിയ പ്രദര്‍ശിപ്പിച്ചിരുന്നു.

ഇന്ത്യന്‍ വിപണി ഏറെ കാത്തിരിക്കുന്ന ഇടത്തരം എസ് യുവി മോഡലായ എസ്പി2ഐ ഈ വര്‍ഷം ജൂണോടെ നിരത്തിലെത്തും. കഴിഞ്ഞ മാസം 29ന് പ്രവര്‍ത്തനം ആരംഭിച്ച കിയ2018 ഓട്ടോ എക്‌സ്‌പോയിലാണ് എസ്പി2ഐ കിയ ആദ്യമായി അവതരിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button