Latest NewsIndia

രാംദേവിന്റെ ഉപദേശം ഏറ്റു, പുകവലിയോട് നോ പറഞ്ഞ് നാഗസന്യാസിമാര്‍

 

ശ്രീരാമനോ ശ്രീകൃഷ്ണനോ പുക വലിക്കുന്നവരല്ലെന്നും പിന്നെന്തിനാണ് നമ്മള്‍ അത് ചെയ്യുന്നതെന്നുമായിരുന്നു യോഗ ഗുരു ബാബ രാംദേവ് കുംഭമേളക്കെത്തിയ നാഗസന്ന്യാസിമാരോട് ചോദിച്ചത്. എന്തായാലും ആ ചോദ്യത്തിന് പ്രയോജനമുണ്ടായി. എപ്പോഴും കൂടെകൊണ്ടുനടക്കാറുള്ള കളിമണ്ണ് കൊണ്ട് നിര്‍മ്മിച്ച ഹുക്ക വേണ്ടെന്ന് വയ്ക്കുകയാണ് ഒട്ടേറെ സന്യാസിമാര്‍.

കൊടും തണുപ്പില്‍ നിന്ന് അല്‍പ്പം ആശ്വാസം നേടാനാണ് മിക്ക സന്യാസിമാരും പുകവലിക്കുന്നത്. എന്നാല്‍ ഇത് ആരോഗ്യത്തിന് കേടാണെന്ന് ബോധ്യപ്പെട്ടതോടെ നാഗസന്ന്യാസിമാരില്‍ അധികംപേരും പുകവലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കുംഭമേള വേദിയില്‍ സന്ന്യാസിമാര്‍ക്കായി യോഗ ക്ലാസ് എടുക്കുന്നതിനിടെയാണ് ബാബ രാംദേവ സന്യാസിമാരുടെ പുകവലി ശീലം ശ്രദ്ധിച്ചത്.

മേളയില്‍ പങ്കെടുക്കാനെത്തിയ സന്ന്യാസിമാരില്‍നിന്നും ഹുക്ക വാങ്ങിയ രാംദേവ് ഇനി പുകയില ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞ എടുക്കാന്‍ അവരോട് ആവശ്യപ്പെടുകയായിരുന്നു. സന്ന്യാസിമാര്‍ ഏല്‍പ്പിച്ച ഹുക്കകള്‍ താന്‍ നിര്‍മ്മിക്കുന്ന മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വയ്ക്കുമെന്നും രാംദേവ് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button