KeralaLatest News

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍ഡിഎഫിന്റെ ‘കേരള സംരക്ഷണ യാത്ര’

തിരുവനന്തപുരം : വരാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി പ്രവര്‍ത്തകരെ സജ്ജരാക്കുവാന്‍ കേരള സംരക്ഷണ യാത്ര നടത്താനൊരുങ്ങി എല്‍ഡിഎഫ്. വടക്ക് നിന്നും തെക്ക് നിന്നും രണ്ട് ഭാഗങ്ങളായാണ് ജാഥ സംഘടിപ്പിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന തെക്കന്‍ ജാഥ തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കും. മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന വടക്കന്‍ ജാഥ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കും. ഫെബ്രുവരി 14 ന് തെക്കന്‍ ജാഥയും 16 ന് വടക്കന്‍ ജാഥയും ആരംഭിക്കും.

തിരുവനന്തപുരത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന ജാഥയില്‍ എല്‍ ഡി എഫ് നേതാക്കളായ അഡ്വ കെ പ്രകാശ്ബാബു (സി പി ഐ), അഡ്വ പി സതീദേവി (സി പി എം), അഡ്വ ബിജിലി ജോസഫ് (ജനതാദള്‍ സെക്കുലര്‍), പി കെ രാജന്‍ മാസ്റ്റര്‍ (എന്‍ സി പി), യു ബാബുഗോപിനാഥ് (കോണ്‍ഗ്രസ്സ് എസ്), ഡീക്കന്‍ തോമസ് കയ്യത്ര (കേരള കോണ്‍ഗ്രസ്സ് സ്‌കറിയ), ഡോ വര്‍ഗ്ഗീസ് ജോര്‍ജ്ജ് (ലോക് താന്ത്രിക് ജനതാദള്‍), കാസിം ഇരിക്കൂര്‍ (ഐ എന്‍ എല്‍), അഡ്വ ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്സ്), പി എം മാത്യു (കേരളാ കോണ്‍ഗ്രസ്സ് ബി) എന്നിവരാകും ഉണ്ടാകുക.

കാനംരാജേന്ദ്രന്‍ നേതൃത്വം നല്‍കുന്ന ജാഥയില്‍ എല്‍ ഡി എഫ്. നേതാക്കളായ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ (സി പി എം), അഡ്വ പി വസന്തം (സി പി ഐ), സി കെ നാണു എം എല്‍ എ (ജനതാദള്‍ എസ്), അഡ്വ ബാബു കാര്‍ത്തികേയന്‍ (എന്‍ സി പി), സി ആര്‍ വത്സന്‍ (കോണ്‍ഗ്രസ്സ് എസ്), പ്രൊഫ ഷാജി കടമല (കേരള കോണ്‍ഗ്രസ്സ് സ്‌കറിയ), ഷേക്ക് പി ഹാരീസ് (ലോക് താന്ത്രിക് ജനതാദള്‍), എ പി അബ്ദുള്‍ വഹാബ് (ഐ എന്‍ എല്‍), അഡ്വ എ ജെ ജോസഫ് (ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ്), നജീബ് പാലക്കണ്ടി (കേരള കോണ്‍ഗ്രസ്സ് ബി) എന്നിവര്‍ ജാഥാ അംഗങ്ങളായി ഉണ്ടാകുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button