Latest NewsNewsIndia

ആരും മോഹിക്കുന്ന ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി കര്‍ഷകനിലേക്ക് ചുവടുമാറ്റം; വര്‍ഷത്തില്‍ 15 ലക്ഷം വരുമാനം

നെല്ല്, തെങ്ങ്, കൊക്കോ അടക്കം കൃഷി ചെയ്യുന്ന വിശാലമായ കൃഷിയിടമാണിത്

അമേരിക്കയില്‍ ജോലി, പക്ഷേ അതുപേക്ഷിച്ച് നാട്ടിലെത്തി കര്‍ഷകനായി ചുവടുമാറ്റം നടത്തി. ഇത് തെലങ്കാന സ്വദേശിയായ ഹരികൃഷ്ണന്‍. അമേരിക്കയിലെ ആരും കൊതിക്കുന്ന ലക്ഷക്കണക്കിന് രൂപ മാസശമ്പളമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് ഹരി നാട്ടില്‍ വന്ന് കര്‍ഷകനായത്. കുടുംബസ്വത്തായി കിട്ടിയ 30 ഏക്കര്‍ ഫാം നോക്കിനടത്തുകയാണ് ഇന്ന് ഹരി.

സ്വന്തം വീട്ടുകാരുള്‍പ്പെടെ പലരും തന്റെ തീരുമാനത്തെ വിമര്‍ശിച്ചെങ്കിലും ഹരി പതറിയില്ല. ഇന്നേക്ക് അഞ്ച് വര്‍ഷമായി ഹരി ഫാമിനൊപ്പമുണ്ട്. നെല്ല്, തെങ്ങ്, കൊക്കോ അടക്കം കൃഷി ചെയ്യുന്ന വിശാലമായ കൃഷിയിടമാണിത്. ഇന്ന്, ഈ ഓര്‍ഗാനിക് ഫാമില്‍ നിന്ന് വര്‍ഷത്തില്‍ 10 മുതല്‍ 15 ലക്ഷം രൂപ വരെ ഹരിക്ക് കിട്ടുന്നു. കെമിക്കല്‍ ഫാമിങ് നടന്നിടത്താണ് ഹരി ഓര്‍ഗാനിക് ഫാമിക് വികസിപ്പിച്ചെടുത്തത്. രാസവളത്തെ ഫാമിലേക്കടുപ്പിച്ചില്ല. ഫാമിലെ സസ്യങ്ങളും മറ്റും ചീഞ്ഞും മറ്റുമുണ്ടാകുന്ന മാലിന്യമെല്ലാം മണ്ണില്‍ തന്നെയിട്ടു. മണ്ണിന്റെ വളക്കൂര്‍ വര്‍ധിപ്പിക്കാനായിരുന്നു ഇത്. അഞ്ചേക്കര്‍ ഭൂമിയില്‍ നിന്ന് തുടങ്ങിയത് മൂന്നാമത്തെ വര്‍ഷമായപ്പോഴേക്കും 30 ഏക്കറുകളിലും ഹരിയുടെ ഈ കൃഷിരീതി പടര്‍ന്നു. അഞ്ചാമത്തെ വര്‍ഷമായപ്പോഴാണ് ലാഭം കിട്ടിത്തുടങ്ങിയത്. ഉത്പാദന ചെലവ് 30-40 ശതമാനം വരെ കുറയുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button