KeralaLatest News

മോഹന്‍ലാല്‍ മത്സരിക്കാന്‍ തയ്യാറെങ്കില്‍ ബിജെപി സ്വാഗതം ചെയ്യും – എംടി രമേശ്

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ മത്സരിക്കുവാന്‍ തയ്യാറാവുന്നെങ്കില്‍ അദ്ദേഹത്തെ ആദ്യം സ്വാഗതം ചെയ്യുന്ന പാര്‍ട്ടി ബിജെപിയായിരിക്കുമെന്ന് എംടി രമേശ്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു രമേശിന്റെ പ്രസ്താവന. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചര്‍ച്ചകളൊന്നു ഇതുവരെ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെ മോഹന്‍ലാല്‍ അനുകൂലിച്ച് സംസാരിച്ചിരുന്ന കാര്യവും അദ്ദേഹം ശ്രദ്ധയില്‍പ്പെടുത്തി.

അതേ സമയം ബിജെപിക്ക് കേരളത്തില്‍ ജയിക്കാനായി കേന്ദ്ര നേതാക്കളെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ബിജെപി നേതാവും എംഎല്‍എമായ ഓ രാജഗോപാലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി മോഹന്‍ലാലിനെ സമീപിച്ചിരുന്ന കാര്യം ഒരു ദേശീയ ചാനലിലെ ചര്‍ച്ചയ്ക്കിടെ വെളിപ്പെടുത്തിയിരുന്നു.

ഞങ്ങള്‍ മോഹന്‍ലാലിനെ നിര്‍ബന്ധിക്കുന്നുണ്ട്. അദ്ദേഹം അത് സ്വീകരിക്കുമോ എന്ന് പറഞ്ഞിട്ടില്ല. പൊതുകാര്യങ്ങളില്‍ മോഹന്‍ലാല്‍ തല്‍പരനാണ്. സര്‍വ്വോപരി തിരുവനന്തപുരത്തുകാരനും. ബിജെപിയോട് അദ്ദേഹം അനുഭാവം കാണിക്കുന്നുമുണ്ട്.’ ഇതായിരുന്നു ഒ രാജഗോപാലിന്റെ ഈ വാക്കുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button