Latest NewsKeralaIndia

കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ മറ്റൊരു പ്രതി കൂടി പിടിയിലായി

മുംബൈ : കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിലെ മറ്റൊരു പ്രതി കൂടി വിമാനത്താവളത്തില്‍ വെച്ച് പിടിയിലായി. കണ്ണൂര്‍ തളിപറമ്പ് സ്വദേശി പി.പി. യൂസഫാണ് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്. ദീര്‍ഘകാലമായി സൗദി അറേബ്യയില്‍ ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു ഇയാള്‍. പ്രതിയെ കൊച്ചിയില്‍ കൊണ്ടു വന്ന് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും. കഴിഞ്ഞയാഴ്ച്ചയാണ് കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് അസറിനെയും വിമാനത്താവളത്തില്‍ വെച്ച് പൊലീസ് പിടികൂടിയത്.

2006 മാര്‍ച്ച് മൂന്നിനാണ് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി, മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡുകളില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റിരുന്നു. കെട്ടിടങ്ങള്‍ക്ക് നാശവുമുണ്ടായി. 2009 ഡിസംബര്‍ 18നാണ് എന്‍ ഐ എ കേസിന്റെ അന്വേഷണം ഏറ്റെടുത്തത്. തുടര്‍ന്ന് പ്രതികളുടെ വിവരങ്ങള്‍ രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും നല്‍കി. തടിയന്റവിട നസീറാണ് കേസിലെ ഒന്നാംപ്രതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button