KeralaLatest News

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി

കൊ​ച്ചി: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി. ട്രാ​ക്ക് ന​വീ​ക​രണം, പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ല്‍ എന്നീ ജോലികൾ നടക്കുന്നതിനാൽ കോ​ട്ട​യം വ​ഴി​യു​ള്ള കോ​ട്ട​യം-​കൊ​ല്ലം പാ​സ​ഞ്ച​ര്‍ (56393), കൊ​ല്ലം-​കോ​ട്ട​യം പാ​സ​ഞ്ച​ര്‍ (56394) എ​ന്നി​വ ഈ ​മാ​സം 11 വ​രെയും എ​റ​ണാ​കു​ളം-​കാ​യം​കു​ളം പാ​സ​ഞ്ച​ര്‍ (56387), കാ​യം​കു​ളം-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ര്‍ (56388) എ​ന്നി​വ ഞാ​യ​റാ​ഴ്ച​യും ഒ​ന്‍​പ​ത്, പ​ത്ത് തീ​യ​തി​ക​ളി​ലും റ​ദ്ദാ​ക്കി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഈ ​നാ​ല് ട്രെ​യി​നു​ക​ള്‍ ശ​നി​യാ​ഴ്ച​യും റ​ദ്ദു ചെ​യ്തി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button