Latest NewsIndia

ഹംപിയിലെ കല്‍തൂണുകള്‍ യുവാക്കള്‍ തകര്‍ക്കുന്നതിന്‍റെ വീഡിയോ പുറത്ത്

ബംഗളൂരു: ഹംപിയിലെ പ്രസിദ്ധമായ കല്‍തൂണുകള്‍ യുവാക്കള്‍ തകർത്തു. സംഭവത്തിൻെറ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്‌. പുരാതനമായ ക്ഷേത്രത്തിന്‍റെ കല്‍തൂണ് തള്ളി താഴെയിടുന്ന യുവാക്കളുടെ വീഡിയോ പുറത്ത് വന്നതോടെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഗീതം പ്രവഹിക്കുന്ന തൂണുകളുടെ നിര്‍മിതി കൊണ്ട് ഏറെ പ്രശ്തമാണ് ഹംപി. വിറ്റല ക്ഷേത്രത്തിലാണ് തൂണുകളുള്ളത്.

യുവാക്കളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമങ്ങളിൽ ക്യാമ്ബയിന്‍ ആരംഭിച്ചിട്ടുണ്ട്. വിജയനഗര സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്നു ഹംപി. ഇപ്പോള്‍ കര്‍ണാടകയിലെ ബല്ലാരി ജില്ലയിലാണ് ഈ പ്രദേശം ഉള്‍പ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button