KeralaLatest News

പശു ഓക്‌സിജന്‍ പുറത്തുവിടുന്നെന്ന മണ്ടത്തരങ്ങള്‍ വരെ കേരളത്തില്‍ ഇപ്പോള്‍ പ്രചരിക്കപ്പെടുന്നു-മുഖ്യമന്ത്രി

കൊല്ലം : സാക്ഷര കേരളമെന്ന് അവകാശപ്പെടുമ്പോഴും സംസ്ഥാനം അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന കാര്യത്തില്‍ ഒട്ടും പുറകിലല്ലെന്ന് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്ക് ശാസ്ത്ര ബോധവും യുക്തി ചിന്തയും എവിടെയോ കൈമോശം വന്നിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കര്‍ണന്‍ ടെസ്റ്റ് ട്യൂബ് ശിശുവത്രേ, പശു ഓക്‌സിജന്‍ പുറത്തു വിടുന്നു തുടങ്ങിയ മണ്ടത്തരങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്ര ബോധമുള്ള ജനതയ്ക്ക് മാത്രമേ സമൂഹത്തെ മുന്നോട്ട് കൊണ്ടുപോകാനാവൂ എന്നും അദ്ദേഹം പറഞ്ഞു. നക്ഷത്ര ഫലം മുതല്‍ മാന്ത്രിക മോതിരം വരെ ഇവിടെ അരങ്ങു വാഴുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊല്ലത്ത് കേരള ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button