USALatest News

അതിശൈത്യം: യുഎസില്‍ മരണസംഖ്യ ഉയരുന്നു

ആര്‍ട്ടിക് മേഖലയില്‍നിന്നുള്ള ധ്രുവക്കാറ്റിനെത്തുടര്‍ന്ന് ചരിത്രത്തിലെ ഏറ്റവുംകുറഞ്ഞ താപനിലയാണ് രാജ്യത്ത് അനുഭവപ്പെടുന്നത്

വാഷിങ്ടണ്‍: യു.എസില്‍ അതിശൈത്യം തുടര്‍ന്നു. അതേസമയം അതിശൈത്യം മൂലം മരിക്കുന്നവരുടെ സംഖ്യയും രാജ്യത്ത് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെയുള്ള റിപ്പോര്‍ട്ട് പ്രകാരം 21 പേരാണ് അതിശൈത്യം മൂലം മരിച്ചത്.

ആര്‍ട്ടിക് മേഖലയില്‍നിന്നുള്ള ധ്രുവക്കാറ്റിനെത്തുടര്‍ന്ന് ചരിത്രത്തിലെ ഏറ്റവുംകുറഞ്ഞ താപനിലയാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. മിനസോട്ടയിലെ കോട്ടണില്‍ കഴിഞ്ഞദിവസം മൈനസ് 48 ഡിഗ്രി രേഖപ്പെടുത്തി. രാജ്യത്തെ മുപ്പതുസ്ഥലങ്ങളില്‍ കുറഞ്ഞ താപനിലയിലെ റെക്കോഡ് കഴിഞ്ഞദിവസം മറികടന്നു.

അതേസമയം തണുപ്പേറിയതോടെ ഗതാഗതസംവിധാനങ്ങളും ഓഫീസുകളുടെ പ്രവര്‍ത്തനവും സ്തംഭിച്ചിരിക്കുകയാണ്. ശാരീരിക അവശതകളെ തുടര്‍ന്ന് നിരവധിപ്പേര്‍ ഇതിനൊടകം തന്നെ ആശുപത്രികളില്‍ ചികിത്സതേടിയെത്തി. അതേസമയം തെരുവില്‍ കഴിയുന്നവരുടെ അവസ്ഥ അതിദയനീയമാണെന്നും പലയിടത്തും ചൂടു നല്‍കാനുള്ള ഷെല്‍ട്ടറുകള്‍ സ്ഥാപിച്ചതായുമാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button