KeralaLatest News

എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ പൊലീസുകാരന് ആഭ്യന്തരവകുപ്പിന്‍റെ സസ്പെന്‍ഷന്‍

തിരുവനന്തപുരം :  എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ പൊലീസുകാരന് സസ്പെന്‍ഷന്‍. പേരൂര്‍ക്കട എസ്.എ.പി ക്യാമ്ബിലെ പൊലീസുകാരനായ ശരത്തിനെയാണ് സസ്പെന്‍ഡ് ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ മോശം പരാമര്‍ശം നടത്തിയതിനാണ് സ‌സ്‌പെന്‍ഷനെന്നാണ് ആഭ്യന്തരവകുപ്പിന്റെ വിശദീകരണം.

പാളയത്ത് സിഗ്‌നല്‍ ലംഘിച്ചെത്തിയ ബൈക്ക് തടഞ്ഞതിനെ തുടര്‍ന്നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മൂന്ന് പൊലീസുകാരെ മര്‍ദ്ദിച്ചത്. ശരത്തിനെ കൂടാതെ വിനയ ചന്ദ്രന്‍, അമല്‍ കൃഷ്ണ എന്നിവര്‍ക്കും മര്‍ദ്ദനമേറ്റിരുന്നു. ബൈക്കിലെത്തിയവരെ പൊലീസ് തടഞ്ഞതോടെ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് കൂടുതല്‍ വിദ്യാര്‍ത്ഥികളെത്തിയാണ് പൊലീസുകാരെ നേരിട്ടത്.

അക്രമികളെ അറസ്റ്റു ചെയ്യുന്നതില്‍ കന്റോണ്‍മെന്റ് പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുണ്ടായിരുന്നു.

യൂണിവേഴ്സിറ്റി കോളേജിലെ എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡന്‍റ് നസീമിന്‍റെയും പ്രവര്‍ത്തകനായ ആരോമലിന്‍റെയും നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്ന് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടില്ലെന്നും പരാതി വ്യാജമാണെന്നുമാണ് സസ്പെന്‍ഷനിലായ ശരത്ത് പറയുന്നതായി റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button