KeralaLatest News

21 വര്‍ഷത്തിനപ്പുറം അവര്‍ ഒത്തുകൂടി : പഴയ സഹപാഠിക്ക് കിടപ്പാടമുണ്ടാക്കാന്‍

സുഹൃത്തിന് സഹായവുമായി എത്തുന്ന സഹപാഠികളുടെ കഥ നാം ഒരുപാട് കേട്ടതാണ്. സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് പല വഴിക്ക് പോകുന്നവര്‍ പിന്നീട് പഴയ സുഹൃത്തുക്കളെ ഓര്‍ത്താലായി. എന്നാല്‍ വേറിട്ടൊരു സൗഹൃദത്തിന്റെ കഥയാണിത്. കഴിഞ്ഞ മഹാപ്രളയത്തില്‍ വീട് നശിച്ച സങ്കടത്തിലായിരുന്നു നെടുമ്പാശേരിക്കടുത്ത് അഞ്ചങ്ങാടിയില്‍ ആന്റണി. ആന്റണിയുടെ അവസ്ഥ അറിഞ്ഞും കേട്ടുമെത്തിയ പഴയ സഹപാഠികള്‍ ഒരുമിച്ച് കൈകോര്‍ത്തപ്പോള്‍ അത് മനുഷ്യ നന്‍മയുടെ മറ്റൊരു നേര്‍ക്കാഴച്ചയായി. ന

ആന്റണി സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞിട്ട് 21 വര്‍ഷമായി. കൃത്യമായി പറഞ്ഞാല്‍ 1998 ലാണ് പത്താംക്ലാസ് പൂര്‍ത്തിയാക്കിയത്. അന്ന് കൂടെപഠിച്ച കൂട്ടുകാരാണ് വര്‍ഷങ്ങള്‍ക്കിപ്പുറം ജീവിതത്തിലെ നിര്‍ണായകവേളയില്‍ കൂടെനിന്നത്. ഏകദേശം ആറ് ലക്ഷം രൂപയോളം ചെലവഴിച്ചാണ് വീട് പുനരുദ്ധരിച്ചത് . 1998 എസ് എസ് എല്‍ സി ബാച്ചിലെ നാട്ടിലും വിദേശത്തുമുള്ള അന്‍പതോളം സുഹൃത്തുക്കള്‍ ചേര്‍ന്നാണ് പണം കണ്ടെത്തി വീട് പുനരുദ്ധരിച്ചത്

അസുഖബാധിതയായ അമ്മയെ ഒറ്റയ്ക്ക് ആക്കി ജോലിയ്ക്ക് പോലും പറ്റാതെ വിഷമിച്ച് നില്‍ക്കുമ്പോള്‍ എത്തിയ സുഹൃത്തുക്കളുടെ സഹായം ഇലക്ട്രിഷനായ ആന്റണിയ്ക്ക് ഏറേ സഹായകരാകമായി .ആന്റണിയുടെ അവസ്ഥ മനസിലാക്കിയ സുഹൃത്തുകള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഇട്ടതിനെ തുടര്‍ന്ന് വിദേശത്ത് ജോലി ചെയ്യുന്ന സുഹൃത്തുക്കളാണ് ആദ്യം സഹായമായി എത്തിയത് .പിന്നീട് 1998 എസ് എസ് എല്‍ സി ബാച്ചിലെകുട്ടായ്മയുടെ പ്രസിഡന്റായ റോജിന്‍ ദേവസിയുടെയും , അന്‍സാര്‍ കൊച്ചുകടവിന്റെയും നേതൃത്വത്തില്‍ നാട്ടിലുള്ള സുഹൃത്തുക്കളും ചേര്‍ന്ന് വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രണ്ട് മാസം കൊണ്ട് പൂര്‍ത്തികരിച്ച് ആന്റണിയ്ക്ക് കൈമാറി.

ഫ്രിഡ്ജ് , ടീ വി ,ഫാന്‍ ,ഡൈനിംഗ് ടേബിള്‍ ഉള്‍പ്പടെയുള്ള സാധനങ്ങളും സുഹൃത്തുക്കള്‍ നല്‍കി . മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് എം എല്‍ എ വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു .ഇതിനോടൊപ്പം അയിരൂര്‍ സെന്റ് തോമസ് ഹൈസ്‌ക്കളിലെ 1998 ബാച്ചിലെ സംഗമവും 1998 ബാച്ചിനെ പഠിപ്പിച്ച അദ്ധ്യാപകരെ ആദരിക്കലും നടന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button