Latest NewsFood & Cookery

ബീറ്റ് റൂട്ട് ചപ്പാത്തി; കാഴ്ചയില്‍ മാത്രമല്ല, രുചിയിലും കേമന്‍

നിരവധി പോഷകമൂല്യങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് ബീറ്റ് റൂട്ട്. ബീറ്റ് റൂട്ട് കഴിക്കുന്നത് രക്തം വര്‍ദ്ധിക്കാന്‍ വേണ്ടി മാത്രമാണ് എന്ന് ഒരു പൊതുധാരണയുണ്ട് എന്നാല്‍ പോഷകങ്ങളുടെ കലവറ തന്നെയാണ് ബീറ്റ് റൂട്ട്. ബീറ്റ്‌റൂട്ടില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന നൈട്രേറ്റ് പക്ഷാഘാതം, ഹൃദയസംബന്ധമായ രോഗങ്ങള്‍, രക്തസമ്മര്‍ദ്ദം എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. നിത്യവും ആഹാരത്തില്‍ ബീറ്റ്‌റൂട്ട് ഉള്‍പ്പെടുത്തുന്നത് ഹൃദയത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഏറെ സഹായകമാണ്.

രോഗപ്രതിരോധ ശേഷിക്ക് അത്യന്താപേക്ഷിതമായ ഒന്നാണ് ആന്റിഓക്‌സിഡന്റുകള്‍. കളറുള്ള പഴങ്ങളിലും പച്ചക്കറികളിലും ആന്റിഓക്‌സിഡന്റുകള്‍ കൂടുതലായി കാണപ്പെടാറുണ്ട്. ചുവന്ന നിറത്തിലുള്ള ബീറ്റ്‌റൂട്ടില്‍ ബീറ്റാ സിയാനിന്‍ അടങ്ങിയിരിക്കുന്നു. ഇതാകട്ടെ, വളരെ നല്ല ആന്റിഓക്‌സിഡന്റാണ്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഇതേറെ സഹായകവുമാണ്.

ബീറ്റ് റൂട്ട് നിത്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഇതാ ബീറ്റ് റൂട്ട് ചേര്‍ത്ത് ഉണ്ടാക്കാന്‍ കഴിയുന്ന ഒരുഗ്രന്‍ ചപ്പാത്തി….

ആവശ്യമായ സാധനങ്ങള്‍
ബീറ്ററൂട്ട് നുറുക്കിയത് – ഒന്ന്
വെള്ളം – അരക്കപ്പ്
ഗോതമ്പ് മാവ് – രണ്ട് കപ്പ്
ബട്ടര്‍ – ഒരു സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കുരുമുളകുപൊടി – ഒരു ടീസ്പൂണ്‍
എണ്ണ – ഒരു ടീസ്പൂണ്‍

തയ്യാറാക്കേണ്ട വിധം

തൊലികളഞ്ഞ് ബീറ്റ്റൂട്ട് നുറുക്കണം. അതിലേയ്ക്ക് അരകപ്പ് വെള്ളമൊഴിച്ച് അരയ്ക്കുക. ഒരു ബൗളില്‍ ഗോതമ്പുമാവിട്ട് ഉപ്പ്, കുരുമുളകുപൊടി, ബട്ടര്‍, ബീറ്ററൂട്ട്, എന്നിവ ചേര്‍ത്തു കുഴയ്ക്കണം. രണ്ടോ മൂന്നോ മണിക്കൂര്‍ മാവ് മാറ്റിവച്ച ശേഷം പരത്തിയെടുത്ത ചപ്പാത്തി ചുട്ടെടുക്കാം. ഇത് ചൂടോടെ കഴിക്കുന്നതാണ് ഏറെ രുചികരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button