Latest NewsIndia

വന്ദേ ഭാരത് എക്സ്പ്രസിന്‍റെ ചില്ല് എറിഞ്ഞ് പൊട്ടിച്ചു

ദില്ലി: വന്ദേ ഭാരത് എക്സ്പ്രസിന്‍റെ ചില്ല് എറിഞ്ഞ് പൊട്ടിച്ചു. ദില്ലിയില്‍ ഇന്നലെ രാത്രി ട്രയല്‍ റണ്‍ നടത്തുന്നതിനിടെയാണ് സംഭവം. സുകുര്‍ബാസ്തിയില്‍ നിന്ന് 11.03നാണ് ട്രെയിന്‍ പുറപ്പെട്ടത്. ദില്ലിയില്‍ 11.50ന് എത്തിച്ചേരുകയും ചെയ്തു. ആര്‍പിഎഫിലെ ഒരു സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ അഞ്ച് പേരെയാണ് ട്രെയിന്‍റെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്.

ട്രെയിന്‍ ദില്ലിയിലെത്തിയതോടൊണ് ചില്ല് പൊട്ടിയത് സുരക്ഷ ചുമതലയുണ്ടായിരുന്നവര്‍ അറിയിക്കുന്നത്. ദില്ലി ലഹോരി ഗേറ്റ് പോസ്റ്റിന് കീഴിലുള്ള സര്‍ദാര്‍ ഏരിയയില്‍ വച്ച്‌, മുന്നില്‍ നിന്ന് രണ്ടാമത്തെ കോച്ചിന്‍റെ ചില്ലാണ് എറിഞ്ഞ് ഉടച്ചത്. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനാകാന്‍ പോകുന്ന ട്രെയിന്‍ 18 പുനര്‍നാമകരണം ചെയ്ത് വന്ദേ ഭാരത് എക്സ്പ്രസ് എന്നാക്കിയത് കഴിഞ്ഞ ദിവസമാണ്. ഇന്ത്യയിലെ എന്‍ജിനിയര്‍മാരുടെ 18 മാസത്തെ അധ്വാനത്തിലൂടെയാണ് വന്ദേ ഭാരത് എക്സ്പ്രസ് യാഥാര്‍ഥ്യമാകുന്നത്

shortlink

Post Your Comments


Back to top button