KeralaLatest News

പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; നൃത്താധ്യാപകന്‍ കീഴടങ്ങി

നീലേശ്വരം: പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ നൃത്താധ്യാപകന്‍ കീഴടങ്ങി. നീലേശ്വരത്തെ നൃത്ത അധ്യാപകന്‍ രാജു മാസ്റ്ററാണ് പോലീസില്‍ കീഴടങ്ങിയത്. നീലേശ്വരം സിഐ പി നാരായണന്‍ മുമ്ബാകെയാണ് പ്രതി കീഴടങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ രാജുമാസ്റ്റര്‍ക്കെതിരെ നീലേശ്വരം പോലീസ് പോക്സോ കുറ്റം ചുമത്തി കേസെടുത്തത്. ശേഷം ഇയാൾ ഒളിവില്‍ പോകുകയായിരുന്നു.

കൂടുതല്‍ ചോദ്യം ചെയ്ത് വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷം രാജു മാസ്റ്ററെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് (രണ്ട്) മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ഡിസംബറില്‍ മെയിന്‍ബസാറിലെ നൃത്തവിദ്യാലയത്തില്‍ വെച്ച്‌ നൃത്തം പഠിക്കാനെത്തിയ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി എന്ന പരാതിയിലാണ് രാജു മാസ്റ്റര്‍ക്കെതിരെ കേസെടുത്തത്. സംഭവശേഷം കുട്ടി ശാരീരിക അസ്വസ്ഥതകളും മാനസിക അസ്വസ്ഥതയും പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button