NewsIndia

മദ്യപിച്ചെത്തിയ പിതാവ് പിഞ്ചുകുഞ്ഞിനെ എറിഞ്ഞു കൊന്നു

നോയി‍ഡ: മദ്യപിച്ചെത്തിയ പിതാവ് പിഞ്ചുകുഞ്ഞിനെ എറിഞ്ഞു കൊന്നു. . ഉത്തർപ്രദേശിലെ ഗാരി ചൗഖണ്ടി എന്ന ഗ്രാമത്തിൽ ഇഷിക എന്ന ഒരുവയസ്സുകാരിയെ ആണ് പിതാവ് പങ്കജ് ഫ്ലാറ്റിൽ നിന്നും എറിഞ്ഞ് കൊലപ്പെടുത്തിയത്. ഭാര്യയുമായുണ്ടായ തർക്കത്തിൽ പ്രകോപിതനായാണ് പങ്കജ് കൃത്യം നടത്തിയതെന്നും സംഭവത്തിനു ശേഷം ഇയാൾ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.

നോയിഡയിൽ ആശാരിയായി ജോലി ചെയ്യുന്ന പങ്കജ് ഭാര്യ ഗുഡിയയുമായി എന്നും വഴക്കിടാറുണ്ടായിരുന്നുവെന്നാണ് ഇവരുടെ സഹോദരൻ കരൺ നൽകുന്ന വിവരം. സംഭവ ദിവസവും ഇരുവരും തമ്മിൽ വഴക്കിട്ടു. പ്രകോപിതനായ പങ്കജ് ഇയാളുടെ മൂത്ത മകളുടെ കൈയ്യിലിരുന്ന ഇഷയെ ബലമായി പിടിച്ചു വാങ്ങുകയും ഫ്ലാറ്റിൽ നിന്നുകൊണ്ട് സമീപത്തെ ഗ്രൗണ്ടിലേയ്ക്ക് കുഞ്ഞിനെ വലിച്ചെറിയുകയായിരുന്നു. കുഞ്ഞിനെ അടുത്തുള്ള പ്രാദേശിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും പിറ്റേദിവസം മരിക്കുകയായിരുന്നു.

പങ്കജിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇയാളെ എത്രയും വേഗം കണ്ടെത്തുമെന്നും അതിനായുള്ള അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button