Latest NewsInternational

മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡിലെടുത്ത ലോട്ടറിക്ക് സമ്മാനം: അനുഭവിക്കാന്‍ യോഗമില്ലാതെ യുവതി

ഒട്ടാവ: മോടിഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ്് ഉപയോഗിച്ച് എടുത്ത ലോട്ടറിക്ക് ലക്ഷങ്ങള്‍ സമ്മാനമടിച്ചു. സമ്മാനതുക വാങ്ങാനായി ലോട്ടറി ഓഫീസില്‍ എത്തിയ യുവതിയെ പോലീസ് കൈയ്യോടെ പിടികൂടി. 50,000 ഡോളര്‍ (35 ലക്ഷം) ആണ് ലോട്ടറിക്ക് സമ്മാനമായി ലഭിച്ചതെങ്കിലും അതിലെ ഒരു രൂപ പോലും അനുഭവിക്കാന്‍ യുവതിക്ക് ഭാഗ്യമുണ്ടായില്ല.

ന്യൂഫൗണ്ട്‌ലാന്‍ഡിലെ സ്റ്റോറില്‍ നിന്നാണ് യുവതി ലോട്ടറി എടുത്തത്. എന്നാല്‍ യുവതി ഈ ലോട്ടറി എടുത്തത് മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡിലൂടെയാണെന്ന് പോലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ യുവതിയെ റോയല്‍ ന്യൂഫൗണ്ട്‌ലാന്‍ഡ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതി എടുത്ത ലേട്ടറിക്ക് പണം ലഭിച്ച വിവരം അറ്റ്‌ലാന്റിക് ലോട്ടറി കോര്‍പറേഷന്‍ സ്ഥിരീകരിച്ചു. അതേസമയം തുക നിയമപരമായി മാത്രമേ കൊടുക്കുകയുള്ളൂ എന്നും അതിന് കഴിയാതെ വന്നാല്‍ ഉടമസ്ഥത അവകാശപ്പെടാത്ത തുകയായി കണകാക്കുമെന്നും അറ്റ്‌ലാന്റിക് ലോട്ടറി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button