KeralaLatest News

അവയവദാനത്തിന്റെ മഹത്വം പകര്‍ന്ന് യുവ വൈദികന്‍

തലശ്ശേരി രൂപതയില്‍ ആദ്യമായാണ് ഒരു വൈദികന്‍ വൃക്ക ദാനം ചെയ്യുന്നത്

വെള്ളരിക്കുണ്ട്: അവയവദാനത്തിന്റെ മഹത്വം പകര്‍ന്ന് യുവ വൈദീകന്‍ തന്റെ വൃക്കകളിലൊന്ന് ദാനമായി നല്‍കി. തലശ്ശേരി അതിരൂപയിലെ പടുപ്പ് സ്വദേശി ഫാ. സനില്‍ അച്ചാണ്ടിയിലാണ് ഇരു വൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന യുവാവിന് തന്റെ വലതു വൃക്ക ദാനമായി നല്‍കിയത്. കോട്ടയം തലയോലപ്പറമ്പിലെ ആറാക്കല്‍ ഔസേപ്പ് ലൂക്ക എന്ന ബിനോയ്(39) ആണ് ഫാദറിന്റെ വൃക്ക് സ്വീകരിച്ചത്.

തന്റെ വലതുവൃക്ക നല്‍കിയത്. ഇറ്റലിയിലെ സിസിലിയില്‍ പാത്തി സിറോ മലബാര്‍ ഇടവകയില്‍ സേവനംചെയ്യുന്ന ഫാ. സനില്‍ ഇതിനായാണ് ഏതാനും ദിവസം മുമ്പ് നാട്ടിലെത്തിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ചയായിരുന്നു ശ്‌സ്ത്രക്രിയ. ഇരുവൃക്കകളും തകരാറിലായി വേദനിക്കുന്ന ബിനോയിയെക്കുറിച്ചറിഞ്ഞ സനിലച്ചന്‍ തന്റെ വൃക്ക നല്‍കാന്‍ മുന്നോട്ടുവരികയായിരുന്നു. പരിശോധനങ്ങള്‍ക്കായി കഴിഞ്ഞ ഒക്ടോബറിലാണ് ഫാ. സനില്‍ നാട്ടിലെത്തിയത്. തന്റെ തീരുമാനം വീട്ടുകാരെയും രൂപതാ മേലധ്യക്ഷന്മാരെയും അറിയിച്ചപ്പോള്‍ നല്ലതുപോലെ ആലോചിക്കണമെന്നായിരുന്നു അവര്‍ സ്‌നേഹത്തോടെ ഓര്‍മ്മപ്പെടുത്തിയത്. എന്നാല്‍ സ്വന്തം ശരീരവും രക്തവും പങ്കിട്ടുകൊടുത്ത ദൈവപുത്രന്റെ പാത പിന്‍തുടരാനുള്ള തീരുമാനത്തില്‍ ഉറച്ചുനിന്നതോടെ എല്ലാവരും ഒപ്പം നിന്നു. തലശ്ശേരി രൂപതയില്‍ ആദ്യമായാണ് ഒരു വൈദികന്‍ വൃക്ക ദാനം ചെയ്യുന്നത്.

പത്തുവയസ്സില്‍ താഴെയുള്ള രണ്ടു പെണ്‍കുട്ടികളാണ് എന്റെ ചേട്ടന്. രണ്ടു വൃക്കകളും തകരാറിലായതോടെ ഡയാലിസിസ് നടത്തിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. അതിനിടെ ഒരു വൃക്ക എടുത്തുമാറ്റുകയും ചെയ്തു. ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയാണ് ചേട്ടന്‍. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് സനിലച്ചന്‍ ദൈവമായി ഞങ്ങള്‍ക്കു മുന്നിലെത്തിയതെന്ന് ബിനോയിയുടെ സഹോദരന്‍ തോമസ് പറഞ്ഞു.

പടുപ്പിലെ ജോര്‍ജിന്റെയും തങ്കമ്മയുടെയും മൂന്നു മക്കളില്‍ രണ്ടാമനാണ് ഫാ. സനില്‍. തലശ്ശേരി അതിരൂപതയിലെ ചട്ടമല, പരിയാരം ഇടവകകളില്‍ അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. പരിയാരം ഇടവകയുടെ കീഴില്‍, വൃക്കരോഗികളെ പരിചരിക്കുന്ന മദര്‍ തെരേസ മിഷന്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടറിഞ്ഞതാണ് ഈ യുവവൈദികനെ വൃക്കദാനത്തിന് പ്രേരിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button