Latest NewsIndia

എൻ എസ് എസ് വർഗീയത പ്രചരിപ്പിക്കുന്നുവെന്ന് സിപിഎം ദേശീയ നേതൃത്വം

ജനുവരി 1 ന് നടന്ന വനിതാ മതിലിൽ പർദയിട്ട് പങ്കെടുത്ത മുസ്ലീം വനിതകളെ എൻ എസ് എസ് വിമർശിച്ചുവെന്നാണ് ലേഖനത്തിൽ പറയുന്നത്.

ന്യൂഡൽഹി : എന്‍എസ്എസിനെതിരെ സിപിഎം ദേശീയ നേതൃത്വം . ശബരിമല വിഷയത്തിൽ എൻ എസ് എസ് വർഗീയത പ്രചരിപ്പിക്കുന്നതായാണ് സിപിഎം മുഖപത്രം പീപ്പിൾ ഡമോക്രസിയിൽ പ്രസിദ്ധീകരിച്ച വൃന്ദാ കാരാട്ടിന്റെ ലേഖനത്തിൽ പറയുന്നത്.ജനുവരി 1 ന് നടന്ന വനിതാ മതിലിൽ പർദയിട്ട് പങ്കെടുത്ത മുസ്ലീം വനിതകളെ എൻ എസ് എസ് വിമർശിച്ചുവെന്നാണ് ലേഖനത്തിൽ പറയുന്നത്.

ഇതിലൂടെ എൻ എസ് എസ് വർഗീയ നിലപാടാണ് സ്വീകരിക്കുന്നതെന്നും,ചില എൻ എസ് എസ് നേതാക്കൾ മതിലിൽ അണി നിരന്ന യുവതികൾക്കെതിരെ വ്യാപക പ്രചാരണം നടത്തിയതായും ലേഖനത്തിൽ പറയുന്നു. നവോത്ഥാനത്തിൽ വിശ്വാസമുണ്ടെങ്കിൽ ആദ്യം പർദ ഒഴിവാക്കണം,മുസ്ലീം സ്ത്രീകൾ വനിതാ മതിലിൽ പങ്കെടുക്കാനെത്തിയത് ഹിന്ദു വിരുദ്ധത പ്രകടിപ്പിക്കാനാണ് എന്നും മറ്റും എൻ എസ് എസ് നേതൃത്വം പറഞ്ഞതായും ലേഖനത്തിലുണ്ട്. പർദധാരികൾ വനിതാ മതിലിൽ പങ്കെടുത്തതിനെ ചൊല്ലി എൻ എസ് എസിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നതാണ് ശ്രദ്ധേയം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button