KeralaNattuvarthaLatest News

വാ​ക്കു​ത​ർ​ക്കത്തിനിടെ യു​വാ​വ് സു​ഹൃത്തിനെ കു​ത്തി കൊലപ്പെടുത്തി

കോട്ടയം : വാ​ക്കു​ത​ർ​ക്കത്തിനിടെ യു​വാ​വ് സു​ഹൃത്തിനെ കു​ത്തി കൊലപ്പെടുത്തി. കോ​ട്ട​യം തി​രു​ന്ന​ക്ക​ര​യി​ൽ മ​റി​യ​പ്പ​ള്ളി സ്വ​ദേ​ശി അ​നി (36) ആ​ണ് മ​രി​ച്ച​ത്. സം​ക്രാ​ന്തി സ്വ​ദേ​ശി റി​യാ​സിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. റി​യാ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ട വാ​ട​ക​യ്ക്കെ​ടു​ത്ത് അ​നി വ്യാ​പാ​രം ന​ട​ത്തി വന്നിരുന്നു. വാ​ട​ക​യെ ചൊ​ല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ അവസാനിക്കുക ആയിരുന്നു. കു​ത്തേ​റ്റ് വ​ഴി​യി​ൽ കി​ട​ന്ന അ​നി​യെ പോ​ലീ​സ് എ​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ നഷ്ടപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button