Latest NewsKerala

ശബരിമല യുവതീ പ്രവേശനം: ദര്‍ശനം നടത്തിയ യുവതികളുടെ കണക്കില്‍ വീണ്ടും സര്‍ക്കാരിന്റെ തിരുത്ത്

തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്കു ശേഷം ക്ഷേത്രം ദര്‍ശനം നടത്തിയത് രണ്ട് യുവതികള്‍ മാത്രമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല എക്സ്‌ക്യൂട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരമുള്ള കണക്കാണിത്. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീലങ്കന്‍ സ്വദേശിനി ദര്‍ശനം നടത്തിയതിന് സ്ഥിരീകരണമില്ല. കൂടാതെ ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്ക് ദര്‍ശനത്തിന് സുരക്ഷ നല്‍കാന്‍ അറിയിച്ചു. സുപ്രീംകോടതി നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല തന്ത്രി ദേവസ്വം ജീവനക്കാരന്‍ അല്ല. ദേവസ്വം മാന്വല്‍ പ്രകാരം മറ്റ് ജീവനക്കാരെപ്പോലെ തന്നെ തന്ത്രി പ്രവര്‍ത്തിക്കണം.ക്ഷേത്രത്തില്‍ ആചാരലംഘനമുണ്ടായാല്‍ നടയടച്ച് ശുദ്ധിക്രിയ ചെയ്യാന്‍ ദേവസ്വം മാന്വലില്‍ ശുപാര്‍ശ ചെയ്യുന്നില്ല. ശുദ്ധിക്രിയ ആവശ്യമെങ്കില്‍ ദേവസ്വം ബോര്‍ഡിനോട് കൂടിയാലോചന നടത്തിയ ശേഷം മാത്രമേ അത് നടത്താനാകൂ. ശുദ്ധിക്രിയ നടത്തിയപ്പോള്‍ അനുമതി വാങ്ങാത്തതിനാലാണ് തന്ത്രിയോട് വിശദീകരണം ചോദിച്ചതെന്നും ശബരിമല ആചാര വിശ്വാസ സംരക്ഷണത്തില്‍ തീരുമാനമെടുക്കേണ്ടത് തന്ത്രിയില്‍ മാത്രം നിക്ഷിപ്തമല്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സര്‍ക്കാര്‍ ആദ്യം സുപ്രീം കോടതിയില്‍ നല്‍കിയ പട്ടിക ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.  ഈ പട്ടികയില്‍ പുരുഷന്‍മാരും 50 വയസ്സുകഴിഞ്ഞവരും ഉള്‍പ്പെട്ടതാണ് വിവാദത്തിന് വഴിയൊരുക്കിയത്. പിന്നീട് പട്ടിക പുനഃപരിശോധനയില്‍ യുവതികളുടെ എണ്ണം 17 ആയി ചുരുങ്ങി. എന്നാല്‍ ഇപ്പോള്‍ രണ്ട് പേരുടെ കാര്യത്തില്‍ മാത്രമാണ് സ്ഥിരീകരണമുള്ളൂ എന്നാണ് സര്‍ക്കാരിന്റെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button