KeralaLatest News

കെ.എസ്.ആര്‍.ടി.സി. ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി: നിരവധി പേര്‍ക്ക് പരിക്ക്

പേരാമംഗലം: കെ.എസ്.ആര്‍.ടി.സി. ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി നിരവധി പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോടുനിന്ന് മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 35 പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബസ് റോഡിന് സമീപമുള്ള കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മുണ്ടൂര്‍ പെട്രോള്‍ പമ്പിനു സമീപം ഞായറാഴ്ച രാവിലെ അഞ്ചരയോടെയായിരുന്നു അപകടം.

പുലര്‍ച്ചെയായതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. മുന്നില്‍ കയറിവന്ന വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് റോഡിനു സമീപത്തെ കെട്ടിടത്തില്‍ ഇടിക്കുകയായിരുന്നു. അപകടശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റ യാത്രക്കാരെ അമല മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. കുറച്ചുപേര്‍ പ്രഥമശുശ്രൂഷയ്ക്ക് ശേഷം ആശുപത്രി വിട്ടു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടവിവരമറിഞ്ഞ് പേരാമംഗലം പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തിയിരുന്നു. അരമണിക്കൂറോളം തൃശ്ശൂര്‍ – കുന്നംകുളം റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button