Latest NewsCarsAutomobile

വാഹന നമ്പരിൽ ലക്ഷാധിപതിയെന്ന സ്ഥാനം ഇനി സിബിഐക്കില്ല : ലക്ഷങ്ങള്‍ ചെലവിട്ട് ഈ നമ്പർ സ്വന്തമാക്കി മലയാളി

തിരുവനന്തപുരം: വാഹന നമ്പരിൽ ലക്ഷാധിപതിയെന്ന സ്ഥാനം വാഹന പ്രേമികള്‍ സിബിഐ -കാർ എന്ന് വിളിക്കുന്ന സിബി 1ൽ (CB 1) നിന്നും സ്വന്തമാക്കി സി കെ 1(CK 1 ). കെ എസ് ബാലഗോപാലാണ് തന്റെ പോഷെ ബോക്സറിനായി 31 ലക്ഷം രൂപ മുടക്കി സി കെ 1(CK 1 ) എന്ന നമ്പർ സ്വന്തമാക്കിയത്. മൂന്ന് പേർ തമ്മിലുള്ള വാശിയേറിയ മത്സരത്തെ തുടർന്നാണ് തുക ഇത്രയും ഉയർന്നത്.

19 ലക്ഷത്തിന് വിറ്റുപോയ സിബി 1 എന്ന നമ്പറിനായിരുന്നു ഇതിനു മുൻപുള്ള റെക്കോർഡ് തുക ലഭിച്ചത്. ബാലഗോപാൽ തന്നെയാണ് ഈ നമ്പരും സ്വന്തമാക്കിയത്. 2004ൽ ഏ കെ ഒന്നിലൂടെയാണ് ബാലഗോപാലന് ഒന്നാം നമ്പറോടുള്ള ഇഷ്ടം തുടങ്ങിയത്. 9 വാഹനങ്ങൾ ഇപ്പോഴുണ്ട്. ഇനിയും പുതിയ വണ്ടി വന്നാൽ ഇഷ്ടനമ്പർ എന്തുവിലകൊടുത്തും സ്വന്തമാക്കാൻ ബാലഗോപാൽ തയ്യാറാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button