Latest NewsIndia

ബിഗ് ബോസ് വിജയിയായ പ്രമുഖ സീരിയല്‍ നടി കോണ്‍ഗ്രസില്‍ ചേര്‍ന്നു

മുംബൈ : പ്രമുഖ ഹിന്ദി സീരിയല്‍ നടി ശില്‍പ്പാ ഷിന്‍ഡെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുംബൈ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സഞ്ജയ് നിരുപമാണ് ഷിന്‍ഡയെ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. മുതിര്‍ന്ന പാര്‍ട്ടി നേതാവ് ചരണ്‍ സിങ് സപ്രയും യോഗത്തില്‍ സന്നിഹിതനായിരുന്നു.

‘ഭാബി ജി ഗര്‍ പര്‍ ഹെ’ എന്ന സൂപ്പര്‍ ഹിറ്റ് സീരിയലിലൂടെ ഹിന്ദി ടിവി പ്രേക്ഷകര്‍ക്ക് സുപരിചതയാണ് ശില്‍പ്പ, അടുത്തിടെ നടന്ന ബിഗ് ബോസ് സീസണ്‍ 11 നില്‍ വിജയി കൂടിയായതോടെ ശില്‍പ്പയുടെ താരമൂല്യം ഉയര്‍ന്നിരുന്നു.

ഏറെ നാളായി ശില്‍പ്പ കോണ്‍ഗ്രസില്‍ അംഗത്വം എടുക്കുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും നടി ഇതൊക്കെ നിഷേധിച്ചിരുന്നു. ശില്‍പ്പയുടെ പാര്‍ട്ടിയിലേക്കുള്ള കടന്ന് വരവ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വീട്ടമ്മമാര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത നല്‍കാന്‍ ഇടയാക്കുമെന്നാണ് നേതൃത്വത്തിന്റെ കണക്ക്ക്കൂട്ടല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button