KeralaLatest News

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട നിര്‍ദ്ധനര്‍ക്ക്‌ കൈത്താങ്ങായി സേവാഭാരതി

കോട്ടയം : പ്രളയത്തില്‍ ഭവനം നഷ്ടപ്പെട്ട നിര്‍ദ്ധനര്‍ക്ക് സേവാഭാരതി നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ ശിലാസ്ഥാപന കര്‍മ്മം നടത്തി. കുമരകം ഗ്രാമ പഞ്ചായത്തില്‍ പ്രളയ ദുരന്തത്തില്‍ വീടുകള്‍തകര്‍ന്നുപോയ പൊങ്ങലക്കരിപ്രദേശവാസികളായ മറിയാമ്മ പതിനെട്ടില്‍, സാറാമ്മ കരിച്ചിറ എന്നിവര്‍ക്ക് സേവാഭാരതി നിര്‍മ്മിച്ച് നല്‍കുന്ന വീടുകളുടെ തറക്കല്ലിടീല്‍കര്‍മ്മം രാഷ്ട്രീയ സ്വയം സേവക സംഘം കോട്ടയം ജില്ലാ സഹ കാര്യവാഹ് എസ്സ്.ഹരികുമാറിന്റെയും സേവാഭാരതി കോട്ടയം ജില്ലാ പ്രസിഡെന്റ് ഡോ.കൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ പഞ്ചായത്തംഗം പി.കെ.സേതു, കോട്ടയം സേവാഭാരതി സംഘടനാ സെക്രട്ടറി പി.പി. രണരാജന്‍, ട്രഷറര്‍ എം. മധു, തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button