Latest NewsIndia

രാജ്യത്തെ പ്രതിരോധ ഉപകരണ ഇടപാട്; സിഎജി യുടെ വിശദ റിപ്പോര്‍ട്ട് ഉടന്‍ പാര്‍ലമെന്‍റ് മേശപ്പുറത്ത് വെക്കും

ന്യൂഡല്‍ഹി:  ഇന്ത്യയുടെ പ്രതിരോധ ഉപകരണ ഇടപാടിന്‍റെ വിശദമായ ആഡിറ്റ് റിപ്പോര്‍ട്ട് കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) നാളെ കേന്ദ്രസര്‍ക്കാരിനും രാഷ്ട്രപതിക്കും സമര്‍പ്പിക്കുമെന്ന് സൂചന. നാളെയല്ലെങ്കില്‍ സഭാ സമ്മേളനം അവസാനിക്കുന്ന ബുധനാഴ്ചത്തേയ്ക്ക് മാറ്റാനും സാധ്യതയുളളതായി റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ഇന്ത്യ നടത്തിയ പ്രതിരോധ ഉപകരണങ്ങളുടെ ഇടപാടുകളെക്കുറിച്ചുള്ള വിശദമായമായ റിപ്പോര്‍ട്ടാണ് സിഎജി പാര്‍ലമെന്‍റെ് മേശപ്പുറത്ത് വെക്കുക.

രാഷ്ട്രപതിക്ക് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് ഇരുസഭകളുടേയും അധ്യക്ഷന്‍മാര്‍ക്കും കെെമാറും. ലോക്സഭാ സ്പീക്കര്‍ക്കും രാജ്യസഭാ ചെയര്‍മാനും കൈമാറുന്ന സിഎജിയുടെ റിപ്പോര്‍ട്ടില്‍ റഫാല്‍ ഇടപാടിനെക്കുറിച്ചുളള വിവരങ്ങളും ഉള്‍ക്കൊളളുന്നതാണെന്നാണ് വിവരം.

റഫാല്‍ യുദ്ധവിമാനങ്ങളടക്കമുള്ള പ്രതിരോധ ഉത്പന്നങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് പെര്‍ഫോമന്‍സ് ഓഡിറ്റാണ് സിഎജി നടത്തിയതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓഡിറ്റിന് ശേഷം കണ്ടെത്തലുകള്‍ പ്രതിരോധമന്ത്രാലയത്തിന്‍റെ ഓഡിറ്റ് ഉദ്യോഗസ്ഥരുമായി സിഎജി ഇതിനെപ്പറ്റി ചര്‍ച്ചചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button