Latest NewsIndia

ഗുജ്ജര്‍ പ്രക്ഷോഭത്തില്‍ വ്യാപക അക്രമം

ജയ്പുര്‍ : അഞ്ച് ശതമാനം സംവരണം ആവശ്യപ്പെട്ട് ഗുജ്ജര്‍ വിഭാഗക്കാര്‍ രാജസ്ഥാനില്‍ നടത്തുന്ന പ്രക്ഷോഭം ധോല്‍പുര്‍ ജില്ലയില്‍ ; അക്രമാസക്തമായി. മൂന്ന് പോലീസ് വാഹനങ്ങള്‍ പ്രക്ഷോഭകര്‍ കത്തിച്ചു. ഹൈവേ ഉപരോധിച്ചവര്‍ ആകാശത്തേക്ക് വെടിവച്ചു. ആഗ്ര – മൊറേന ഹൈവേ ഉപരോധിച്ചവരാണ് ആകാശത്തേക്ക് പത്തുതവണയെങ്കിലും വെടിവെച്ചതെന്ന് ധോല്‍പുര്‍ പോലീസ് സൂപ്രണ്ട് അജയ് സിങ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

പോലീസിന്റെ രണ്ട് ജീപ്പുകളും ഒരു ബസ്സുമാണ് അഗ്‌നിക്കിരയാക്കിയത്. പ്രക്ഷോഭകരുടെ കല്ലേറില്‍ നാല് ജവാന്മാരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ പോലീസിന് കണ്ണീര്‍ വാതകം പ്രയോഗിക്കേണ്ടിവന്നു. ജോലിയിലും വിദ്യാഭ്യാസത്തിലും അഞ്ച് ശതമാനം സംവരണം ആവശ്യപ്പെട്ടാണ് ഗുജ്ജറുകളുടെ പ്രക്ഷോഭം.

സവായ് മധോപുര്‍ജില്ലയില്‍ റെയിവെ ട്രാക്കുകളില്‍ കുത്തിയിരുന്നാണ് അവര്‍ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്. പിന്നീട് പ്രക്ഷോഭം പലസ്ഥലങ്ങളിലേക്കും വ്യാപിച്ചു. ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ച് സര്‍ക്കാര്‍ പ്രതിനിധികള്‍ ശനിയാഴ്ച ഗുജ്ജര്‍ നേതാക്കളെ കണ്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button