KeralaLatest News

ലോറിയിലും ഓട്ടോയിലും കാറിടിച്ച് നാലുപേര്‍ക്ക് പരിക്ക്

പയ്യന്നൂര്‍:ദേശീയപാതയില്‍ വെള്ളൂര്‍ പുതിയങ്കാവില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ലോറിയിലും ഓട്ടോയിലും കാറിടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ കോറോം നോര്‍ത്ത് ചാലക്കോട്ടെ കെ.വി.സുധാകരന്‍ (54), കാര്‍യാത്രികരായ ചെറുവത്തൂര്‍ മടക്കരയിലെ മടപ്പുര ഹൗസില്‍ നജീബ് (21), മടക്കര തുരുത്തിയിലെ പഴയ പുതിക്കാവ് സമദ് (21), ചെറുവത്തൂരിലെ ഫാത്തിമ മന്‍സിലില്‍ റിസ്വാന്‍ (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഓട്ടോ ഡ്രൈവര്‍ സുധാകരനെ പയ്യന്നൂര്‍ സഹകരണ ആസ്പത്രിയിലും ഗുരുതര പരിക്കേറ്റിരുന്ന സമദിനെയും റിസ്വാനെയും മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടമുണ്ടായത്. വേഗത്തില്‍ വന്ന കാര്‍ ലോറിയിലിടിക്കുകയും അതിന്റെ ആഘാതത്തില്‍ വെട്ടിത്തിരിഞ്ഞ് പിന്നാലെവന്ന ഓട്ടോയിലിടിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button