KeralaLatest News

മസ്കത്ത്-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് അടിയന്തിരമായി തിരിച്ചിറക്കി

മസ്കത്ത്-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രികര്‍ക്ക് ശാരീരിക വിഷമതകള്‍ നേരിട്ടതിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കി. വിമാനത്തിനുള്ളില്‍ മര്‍ദ്ദത്തില്‍ വ്യത്യാസമുണ്ടായതിനെത്തുടര്‍ന്ന് യാത്രക്കാരില്‍ ചിലരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വന്നതോടെയാണ് വിമാനം മടക്കിയത്.

എയര്‍ ഇന്ത്യ എക്സ്പ്രസ് ബോയിങ് 737-8 വിമാനത്തില്‍ 185 പേരാണ് യാത്രികരായി ഉണ്ടായിരുന്നത്.

എയര്‍ക്രാഫ്റ്റ് പ്രഷറൈസേഷന്‍ പ്രശ്നം മൂലമാണ് വിമാനം തിരിച്ചിറക്കിയതെന്നും യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും എയര്‍ ഇന്ത്യ എക്പ്രസ് അറിയിച്ചു. വിമാനത്തിലെ അപാകതകള്‍ പരിഹരിച്ചതിന് ശേഷം വിമാനം യാത്രികരുമായി വീണ്ടും പുറപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button