Latest NewsGulf

തർക്കത്തിനൊടുവിൽ റൂംമേറ്റിനെ കൊലപ്പെടുത്തി; ദുബായിൽ പ്രവാസി യുവാവ് പിടിയിൽ

ദുബായ്: വാക്ക് തർക്കത്തിനൊടുവിൽ ഇന്ത്യക്കാരനായ റൂംമേറ്റിനെ കൊലപ്പെടുത്തിയ പാകിസ്ഥാൻ സ്വദേശിക്ക് ഏഴ് വർഷം തടവ് ശിക്ഷ. നെഞ്ചിനേറ്റ കുത്താണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. മദ്യത്തിന്റെ ലഹരിയിലാണ് തർക്കമുണ്ടായതെന്നും കൊലപാതകം നടത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രതി മൊഴി നൽകി.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി റൂമിൽ ലൈറ്റ് ഇട്ടതിനെ ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്ന് സാക്ഷികൾ മൊഴി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button