Latest NewsHealth & Fitness

അൾസറിന്റെ ലക്ഷണങ്ങളും പരിഹാരങ്ങളും

ഇന്ന് ഏറ്റവുമധികം പേര്‍ പറഞ്ഞുകേള്‍ക്കുന്ന ഒരസുഖമാണ് അള്‍സര്‍. സാധാരണഗതിയില്‍ ആമാശയത്തിന്റെ വക്കിലും ചെറുകുടലിന്റെ തുടക്കത്തിലുമായി കാണുന്ന വ്രണങ്ങളെ അല്ലെങ്കില്‍ വിള്ളലുകളെയാണ് അള്‍സര്‍ എന്ന് പറയുന്നത്. കുടലിനെ മാത്രമല്ല, ഇത് വായിലും ദഹനവ്യവസ്ഥയില്‍ ഉള്‍പ്പെടുന്ന മറ്റേത് അവയവങ്ങളിലും കണ്ടേക്കാം. എങ്കിലും പൊതുവെ കുടലിനെ തന്നെയാണ് ബാധിക്കാറ്. ജീവിതചര്യ തന്നെയാണ് അള്‍സര്‍ പിടിപെടുന്നതിനുള്ള പ്രധാന കാരണമെന്ന് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു.

സമയം തെറ്റിയുള്ള ആഹാരം, ധാരാളം മസാല ചേര്‍ത്ത ഭക്ഷണം കഴിക്കുന്നത്, ജങ്ക് ഫുഡുകള്‍ അമിതമായി കഴിക്കുന്നത്, കാര്‍ബണേറ്റഡ് ഡ്രിംഗുകള്‍ കഴിക്കുന്നത്- എന്നിവയെല്ലാം അള്‍സര്‍ ഉണ്ടാക്കിയേക്കും. ഇവയ്ക്ക് പുറമെ മാനസികമായ വിഷമതകളും വയറിനെ ബാധിച്ചേക്കാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഉറക്കമില്ലായ്മ, മാനസിക സമ്മര്‍ദ്ദം എന്നിവയും അള്‍സറിന് കാരണമാകുമത്രേ.

വയറുവേദന തന്നെയാണ് അള്‍സറിന്റെ പ്രധാന ലക്ഷണം. വയറിന്റെ മധ്യഭാഗത്തായി ചെറിയ തോതിലോ അല്ലാതെയോ വേദന തോന്നുന്നതാണ് ലക്ഷണം. കൂടാതെ ഭക്ഷണം കഴിച്ചയുടന്‍ വയര്‍ വീര്‍ത്തുവരുന്നത്, പുളിച്ചു തികട്ടുന്നത്, ക്ഷീണം, രക്തം വരുന്നത് – ഇവയെല്ലാം അള്‍സറിന്റെ ലക്ഷണങ്ങളാണ്. എന്നാല്‍ മറ്റ് ഉദരരോഗങ്ങളുടെ ലക്ഷണങ്ങളും സമാനമായതിനാല്‍ രോഗം നിര്‍ണയിക്കാന്‍ കൃത്യമായ പരിശോധന തേടേണ്ടത് അത്യാവശ്യമാണ്. വയറു വീര്‍ക്കലും അസാധാരണമായ വേദനയും അള്‍സറിന്റെ ലക്ഷണമാണ്. ഇതു വയറ്റിലെ ക്യാന്‍സറിന്റെയും ലക്ഷണമാകാം. അതുകൊണ്ടു തന്നെ ഒരിക്കലും ഇത് അവഗണിക്കാതിരിക്കുക.

ദഹനം ശരിയല്ലാതെ നടക്കുന്നതും നിസാരമായി തള്ളിക്കളയരുത്.
മനംപുരട്ടല്‍, ഛര്‍ദ്ദി എന്നിവ അള്‍സര്‍ തീവ്രമാകുന്നതിന്റെ ലക്ഷണമാണ്. ഇതും സൂക്ഷിക്കണം. മലബന്ധവും പെട്ടന്നുള്ള വയറു വേദനയും തള്ളിക്കളയാതിരിക്കുക. കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ വയറ്റില്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് അള്‍സറിന്റെ ലക്ഷണമാണ്. ഇതും ഒരു പരിതിയില്‍ കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കിയാല്‍ വൈദ്യസഹായം തേടണം. അകാരണമായി ശരീരഭാരം കുറയുന്നതും സൂക്ഷിക്കുക. ഹെലികോബാക്ടര്‍ പൈലോറി എന്ന ഒരു തരം രോഗാണുവാണ് കൂടുതല്‍ അവസരങ്ങളിലും ഇതു പരത്തുന്നത്.

ദഹനപ്രക്രിയയ്ക്കുള്ള അമ്ലവും മറ്റു സ്രവങ്ങളും അന്നപഥത്തിലുണ്ടാകുന്ന വ്രണങ്ങളാണ് മറ്റൊന്ന്. ശാരീരികവും മാനസിസവുമായ ക്ലേശങ്ങള്‍ ഈ അസുഖം വര്‍ദ്ധിപ്പിയ്ക്കുന്നു.ചില വേദന സംഹാരികള്‍ സ്ഥിരമായി ഉപയോഗിയ്ക്കുമ്പോഴും ഇതുണ്ടാകുന്നു. പുകവലി ഉപേക്ഷിയ്ക്കുക. ഡോക്ടറുടെ നിര്‍‌ദ്ദേശം കൂടാതെ അണുബാധയെ നിയന്ത്രിയ്ക്കുന്ന മരുന്നുകള്‍ ഉപേക്ഷിയ്ക്കുക. കാപ്പി, മദ്യം ഇവ ഉപേക്ഷിയ്ക്കുക. മസാലകള്‍ ചേര്‍ത്ത ഭക്ഷണങ്ങള്‍ നെഞ്ചെരിച്ചില്‍ ഉണ്ടാക്കുകയാണെങ്കില്‍ അവ ഉപേക്ഷിയ്ക്കുക. മദ്യപാനം വേണ്ട.

വേദന സംഹാരികള്‍ നിയന്ത്രിക്കണം. വേദന സംഹാരികള്‍ പല തരത്തില്‍ അള്‍സര്‍ രോഗത്തെ തീവ്രമാക്കും ധാരാളം വെളളം കുടിക്കുക. ഭക്ഷണം കഴിച്ച ശേഷവും മരുന്നുകളോടൊപ്പവുമൊക്കെ ധാരാളം വെളളം കുടിക്കേണ്ടതാണ്. നിത്യവും ചുരുങ്ങിയത് എട്ടു ഗ്ലാസ് വെളളമെങ്കിലും കുടിക്കണം.

അള്‍സറിന്‍റെ സ്ഥിതി ഗുരുതരമാകുമ്പോള്‍ കിട്ടുന്ന സൂചനകള്‍ ഇവയാണ്,

രക്തം ഛര്‍ദ്ദിയ്ക്കുക, മണിക്കൂറുകള്‍ക്കും ദിവസങ്ങള്‍ക്കും മുന്പു കഴിച്ച ഭക്ഷണം ഛര്‍ദ്ദിയ്ക്കുക. സാധാരണയില്‍ കവിഞ്ഞ ക്ഷീണം, തലചുറ്റല്‍, മലത്തില്‍ രക്തം കാണുക (മലത്തില്‍ രക്തത്തിന്‍റെ സാന്നിദ്ധ്യം, അതിനെ കറുത്ത ടാറു പോലെയാക്കും.) തുടര്‍ച്ചയായ മനംപുരട്ടലോ ഛര്‍ദ്ദിയോ, പെട്ടെന്നു വേദന കൂടുക, തൂക്കം കുറഞ്ഞു കൊണ്ടേയിരിയ്ക്കും. മരുന്നു കഴിച്ചാലും വേദന പോകാതിരിയ്ക്കുക. വേദന ശരീരത്തിന്‍റെ ഭാഗത്തേയ്ക്ക് വ്യാപിയ്ക്കുക. എല്ലായിപ്പോഴും ക്ഷീണം ഉണ്ടാകുന്നുണ്ടെങ്കില്‍ അല്‍പ്പം ശ്രദ്ധിക്കുക. കാബേജ്  കഴിയ്ക്കുന്നത് അള്‍സറിന് വളരെ ഉത്തമ പരിഹാരമാണ്. കാബേജും കാരറ്റു ജ്യൂസ് അടിച്ച് കഴിയ്ക്കുന്നതും അള്‍സറെ അകറ്റാന്‍ സഹായിക്കും.

ഒരു ടീസ്പൂണ്‍ ഉലുവ രണ്ട് കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് അതിലല്‍പ്പം തേനും ചേര്‍ത്ത് ഉലുവ വെള്ളം കുടിയ്ക്കുക. ഇത് അള്‍സര്‍ പരിഹരിക്കുന്നതിന് ഏറെ ഫലപ്രധമാണ്. ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തമ പരിഹാരമാണ് വെളുത്തുള്ളി. ഇതിന്‍റെ ഗുണങ്ങള്‍ അള്‍സര്‍ പരിഹരിക്കുന്നതിനും ഏറെ സഹായിക്കുന്നു. വയറ്റിലെ അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കി ദഹനം കൃത്യമാക്കാനും അള്‍സറിനെതിരെ പ്രവര്‍ത്തിക്കാനും പഴം നല്ലൊരു പരിഹാര മാര്‍ഗമാണ്. തേങ്ങയില്‍ ധാരാളം ആന്റിബാക്ടീരിയല്‍ പ്രോപ്പര്‍ട്ടീസ് അടങ്ങിയിട്ടുണ്ട്. തേങ്ങ സ്ഥിരമായി ഭക്ഷണത്തിന്‍റെ ഭാഗമാക്കി കഴിക്കുന്നത് അള്‍സര്‍ വരാതിരിക്കാന്‍ സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button