Latest NewsIndia

ക്രിക്കറ്റ് താരം സുരേഷ് റെയ്ന വാഹനാപകടത്തില്‍ മരിച്ചെന്ന് വ്യാജവാര്‍ത്ത

വാര്‍ത്തയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് താരം

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന വാഹനാപകടത്തില്‍ മരിച്ചെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു. താരം കിടന്നുറങ്ങുന്നതിന്റെ ദൃശ്യങ്ങളടക്കം കാണിച്ചാണ് യൂട്യൂബ് ചാനലുകളിലടക്കം വ്യാജ വാര്‍ത്താ പ്രചരണം നടക്കുന്നത്.

അതേസമയം, വാര്‍ത്തകള്‍ക്കെതിരെ സുരേഷ് റെയ്ന രംഗത്തെത്തിയിട്ടുണ്ട്. വ്യാജപ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്നും ദൈവസഹായത്താല്‍ താന്‍ പൂര്‍ണ്ണ ആരോഗ്യവാനായി ഇരിക്കുന്നുവെന്നും റെയ്ന ട്വീറ്റ് ചെയ്തു. ഇത്തരം വാര്‍ത്തകള്‍ തന്നെയും തന്റെ കുടുംബത്തെയും വേദനിപ്പിച്ചുവെന്നും നിയമനടപടി ഉണ്ടാവുമെന്നും റെയ്ന പറയുന്നു.

നേരത്തെ ന്യൂസിലാന്‍ഡ് താരം നഥാന്‍ മക്കല്ലം മരിച്ചെന്നും സോഷ്യല്‍മീഡിയയില്‍ വാര്‍ത്തയുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button