KeralaLatest NewsNews

ഷുക്കൂര്‍ വധക്കേസ്; മകന് നീതി വാങ്ങിയത് ഈ ഉമ്മയുടെ നീണ്ട നിയമയുദ്ധത്തിലൂടെ

തലശ്ശേരി: അരിയില്‍ ഷുക്കൂര്‍ വധക്കസിലെ വിജയം ഈ മാതാവിന് സ്വന്തം. നീണ്ട നിയമയുദ്ധത്തിലൂടെയാണ് ഷുക്കൂറിന്റെ മാതാവ് പി.സി. ആത്തിക്ക ഈ വിജയം നേടിയത്. 2012 ഫെബ്രുവരി 20ന് ഷുക്കൂര്‍ കൊല്ലപ്പെടുമ്പോള്‍ കേരളത്തില്‍ ഭരണം നയിക്കുന്ന യു.ഡി.എഫിന് ഒന്നും ചെയ്യാനായിരുന്നില്ല. തുടര്‍ന്ന് ആത്തിക്ക നീതി തേടി ഹൈക്കോടതിയെ സമീപിച്ചാണ് സി.ബി.ഐ അന്വേഷണ ഉത്തരവ് നേടിയത്.

മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പി. ജയരാജനും ടി.വി. രാജേഷും ആശുപത്രി മുറിയിലിരുന്ന് കൊലപാതകത്തിന് പ്രേരണ നല്‍കിയെന്നതായിരുന്നു കുറ്റാരോപണം. ജയരാജനോടൊപ്പം മുറിയില്‍ സന്നിഹിതരായിരുന്ന മറ്റ് നാലു പേര്‍ കൂടി കേസില്‍ പ്രതിയായിരുന്നു. നാലുപേര്‍ക്ക് ഗൂഢാലോചനക്കുറ്റമാരോപിക്കുന്ന 120 ബി വകുപ്പും ചേര്‍ത്തു. ഈ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് ഷുക്കൂറിന്റെ മാതാവ് ഹൈക്കോടതിയെ സമീപിച്ചത്. കുറ്റകൃതൃത്തിന് പിന്നിലെ ഗൂഢാലോചന പൊലീസിന് കൃതൃമായരീതിയില്‍ അന്വേഷിക്കാനാവില്ലെന്ന ഈ വൈരുദ്ധ്യം ചുണ്ടിക്കാട്ടി ജസ്റ്റിസ് ബി. കെമാല്‍ പാഷയാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടത്. അതിന് ശേഷം ജയരാജനും രാജേഷും ഹൈക്കോടതിയിലും ഡിവിഷന്‍ ബെഞ്ചിലും നല്‍കിയ അപ്പീല്‍ നിരാകരിക്കപ്പെടുകയുണ്ടായി. തുടര്‍ന്ന് സുപ്രീ കോടതിയില്‍ ജയരാജന്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കെയാണ് സി.ബി.ഐ ജയരാജനും രാജേഷിനും എതിരെ കൊലക്കുറ്റം ചുമത്തി കുറ്റപത്രം നല്‍കിയിരിക്കുന്നത്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ പ്രതികളെ പിടികൂടുന്നതിലും കുറ്റപത്രം സമര്‍പ്പിക്കുന്നതിലും വലിയ വീഴ്ച്ചയാണ് സംഭവിച്ചതെന്ന് പരാതിയുണ്ടായിരുന്നു. ആദ്യം സമര്‍പ്പിച്ച 18 പേരുടെ പ്രതിപ്പട്ടികയില്‍ പി.ജയരാജന്റെയും ടി.വി. രാജേഷ് എം.എല്‍.എയുടെയും പങ്ക് ദുര്‍ബലമായിരുന്നു. ഈ സാഹചര്യത്തിലാണ് മാതാവ് നിയമപോരാട്ടത്തിനിറങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button