Latest NewsInternational

കേള്‍വിയുടെ മാധ്യമമായ പാട്ടുപെട്ടി; നാളെ ലോക റേഡിയോ ദിനം

ഫെ ബ്രുവരി 13, നാളെ ലോക റേഡിയോ ദിനം ആഘോഷിക്കുകയാണ്. 1946 ഫെബ്രുവരി 13ന് ഐക്യരാഷ്ട്ര സഭ റേഡിയോ സംപ്രേക്ഷണം ആരംഭിച്ചതിന്റെ ആദരവ് സൂച‌കമായാണ് റേഡിയോ ദിനമായി നാളെ ആഘോഷിക്കപ്പെടുന്നത്. സംവാദം, സഹിഷ്ണുത, സമാധാനം എന്നിവയാണ് ഈ വര്‍ഷത്തെ പ്രധാന ആപ്തവാക്യം.

ലോക റേഡിയോ ദിനത്തിന്‍റെ ഭാഗമായി യുനസ്കോ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പാരീസില്‍ രാവിലെ 11 മുതല്‍ വൈകിട്ട് നാലുമണിവരെ നീളുന്ന പൊതുപരിപാടിയും യുനസ്കോ സംഘടിപ്പിച്ചുണ്ട്. 2013 ല്‍ നടന്ന യുനസ്‌കോയുടെ സമ്മേളനത്തിലാണ് ഫെബ്രുവരി 13ന് ലോക റേഡിയോ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം വരെ സന്ദേശങ്ങള്‍ കൈമാറാനും ലോകത്തിലുള്ള ജനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുവാനും ഉള്ള ഏറ്റവും വിലകുറഞ്ഞ ഒരു ഉപകരണമായിരുന്നു റേഡിയോ. അടിയന്തരാവസ്ഥക്കാലത്തും മറ്റ് പ്രകൃതി ദുരന്തങ്ങളും സംഭവിക്കുന്ന കാലത്തും ജനങ്ങളുടെ ഇടയില്‍ ഈ വിവരങ്ങള്‍ എത്തിക്കുവാനും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കുവാനും റേഡിയോ അഭിവാജ്യമായ സ്ഥാനമാണ് വഹിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button