Latest NewsIndia

ഗുജ്ജര്‍ പ്രക്ഷോഭം ഫലം കണ്ടു; 5 ശതമാനം സംവരണത്തിനുളള ബില്‍ രാജസ്ഥാന്‍ നിയമസഭ പാസാക്കി

ജയ്പൂര്‍:  സംവരണം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ദിവസങ്ങളായി ട്രെയില്‍വേ പാളത്തില്‍ ഗുജ്ജാറുകള്‍ തുടര്‍ന്ന് പോന്ന സമരം അവസാനം ഫലപ്രാപ്തിയിലേക്ക്.അഞ്ചു ശതമാനം സംവരണം അനുവദിച്ചുള്ള ബില്‍ രാജസ്ഥാന്‍ നിയമസഭ പാസാക്കി. ബില്‍ നടപ്പിലാക്കുന്നതിനായി ഭരണഘടന ഭേദഗതിക്കായി കേന്ദ്രത്തെ സമീപിക്കുമെന്ന് ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.

അന്‍പതു ശതമാനം സംവരണമെന്ന സുപ്രീംകോടതി നിശ്ചയിച്ച പരിധി കടക്കുന്ന പശ്ചാത്തലത്തില്‍ ആണ് കേന്ദ്രത്തെ സമീപിക്കുന്നത്. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കക്കാര്‍ക്ക് പത്തു ശതമാനം സംവരണം അനുവദിച്ചു കൊണ്ടുള്ള ബില്ലും രാജസ്ഥാന്‍ നിയമസഭ പാസാക്കി. നിലവില്‍ ഒരു ശതമാനം സംവരണമാണ് ഗുജ്ജറുകള്‍ക്ക് ഉള്ളത്.

അതീവ പിന്നോക്ക സമുദായങ്ങളെന്ന നിലയില്‍ ഈ സമുദായങ്ങള്‍ക്ക് ഒബിസി സംവരണത്തിന് പുറമേ ഒരു ശതമാനം അധിക സംവരണം ലഭിക്കുന്നുണ്ട്. ഇത് അഞ്ച് ശതമാനമായി ഉയര്‍ത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

സംവരണ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നതിനായി ഗുജ്ജാറുകളുടെ റെയില്‍വേ പാളം തടഞ്ഞുളള സമരം സവായ് മധോപുര്‍ ജില്ലയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം ദിവസങ്ങളോളം തടസ്സപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button