KeralaLatest News

അക്രമ സംഭവങ്ങളെ തുടര്‍ന്നുണ്ടാകുന്ന നഷ്ടം ;സ്ഥിരം സമിതി വേണമെന്ന് കെഎസ്‌ആര്‍ടിസി

കൊച്ചി:  കെഎസ്‌ആര്‍ടിസി ഉള്‍പ്പടെയുളള പൊതുമേഖല സ്വാപനങ്ങളിലെ പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിനായി സ്വിരം സമിതിയെ നിയമിക്കണമെന്ന് കെഎസ്ആര്‍ടിസി ഹെെക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹര്‍ത്താലിന്‍റെ മറവില്‍ പൊതുമുതല്‍ നശിപ്പിച്ചവരില്‍ നിന്ന് നഷ്ടം ഈടാക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹ‍ര്‍‍ജിയിലാണ് കെഎസ്‌ആര്‍ടിസിയുടെ സത്യവാങ്മൂലം.

അക്രമ സംഭവങ്ങളില്‍ കെഎസ്‌ആര്‍ടിസി അടക്കമുള്ള പൊതു മേഖലാ സ്ഥാപനങ്ങള്‍ക്ക് ഉണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ ഹൈക്കോടതി സിറ്റിംഗ് ജഡ്ജിമാരുടെ നേതൃത്വത്തില്‍ ഒരു സ്ഥിരം സമിതി രൂപീകരിക്കണമെന്നാണ് കെഎസ്‌ആര്‍ടിസി ആവശ്യപ്പെട്ടിരിക്കുന്നത്. അക്രമം നടത്തിയവരില്‍ നിന്ന് തന്നെ നഷ്ടം ഈടാക്കാന്‍ സമിതി പ്രാപ്താമാകണമെന്നും കെഎസ്‌ആര്‍ടിസി കോടതിയില്‍ ബോധിപ്പിച്ചു.

ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പൊതു ജനത്തിന്‍റെ യാത്ര അവകാശം നിഷേധിക്കപ്പെട്ടു. കെഎസ്‌ആര്‍ടിസിയുടെ 99 ബസുകള്‍ തകര്‍ക്കപ്പെട്ടു. 3.35 കോടി രൂപയുടെ നഷ്ടം ഇതു വഴിയുണ്ടായി. തകര്‍ന്ന ബസ്സുകളുടെ ഓട്ടം നിലച്ചപ്പോള്‍ നഷ്ടം വേറെയും ഉണ്ടായി. ഇതിനെല്ലാം കാരണക്കാരായവര്‍ക്കെതിരെ ഹൈക്കോടതി സ്വമേധയാ നടപടി സ്വീകരിക്കണമെന്നാണ് പൊതു താത്പര്യ ഹര്‍ജിയില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button