KeralaNews

സ്ഥിരം ട്രെയിനുകളുടെ സമയം മാറ്റരുതെന്ന് മനുഷ്യാവകാശ കമീഷന്‍

 

കാസര്‍കോട്: സ്ഥിരം ട്രെയിനുകള്‍ക്കായി നിശ്ചയിച്ചിരിക്കുന്ന സമയം ആഴ്ചയിലൊരിക്കലുള്ള പ്രത്യേക സര്‍വീസുകള്‍ക്കുവേണ്ടി മാറ്റുന്ന രീതി റെയില്‍വേ ഉപേക്ഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍. കാലങ്ങളായി യാത്ര ചെയ്യുന്നവര്‍ക്ക് സൗകര്യപ്രദമായിരുന്ന ട്രെയിനുകളുടെ സമയക്രമം പരിഷ്‌കരിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ നോക്കണം– കമീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.

തിരുവനന്തപുരം– മംഗളൂരു മലബാര്‍ എക്‌സ്പ്രസിന്റെ സമയക്രമം പരിഷ്‌ക്കരിച്ചത് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ള സ്ഥിരയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. നീലേശ്വരം സ്വദേശി ടി വി സുധാകരന്റെ നേതൃത്വത്തിലാണ് പരാതി നല്‍കിയത്.
പുതുതായി ആരംഭിച്ച അന്ത്യോദയ ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ക്ക് വേണ്ടിയാണ് മലബാര്‍ എക്‌സ്പ്രസിന്റെ സമയം പുതുക്കിയതെന്ന് റെയില്‍വേ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ണൂര്‍– ബൈന്തൂര്‍ പാസഞ്ചര്‍ ലാഭകരമല്ലാത്തതിനാല്‍ പുനരാരംഭിക്കില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. തീവണ്ടികളുടെ സമയക്രമം മാറ്റുന്നതിന് മുമ്പ് ജനപ്രതിനിധികളുടെ അഭിപ്രായം കേള്‍ക്കണമെന്നും കമീഷന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button