Food & CookeryLatest News

ദോശയ്‌ക്കൊപ്പം ഉള്ളിയും തക്കാളിയും കൊണ്ടൊരു കിടിലന്‍ ചമ്മന്തി

ദോശയ്‌ക്കൊപ്പ ഒരു ചമ്മന്തി കിട്ടാന്‍ ആഗ്രഹിക്കാത്ത ആരെങ്കിലുമുണ്ടോ. ഞൊടിയിടയില്‍ തയ്യാറാക്കാന്‍ പറ്റുന്ന ഉള്ളിയും തക്കാളിയും കൊണ്ടുള്ള ചമ്മന്തി പരീക്ഷിച്ച് നോക്കാം.

ആവശ്യമായ ചേരുവകൾ

ചെറിയ ഉള്ളി – 10 എണ്ണം
ഉണക്കമുളക് – 6 എണ്ണം
തക്കാളി – 1 എണ്ണം
വെളുത്തുള്ളി – 1 എണ്ണം
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
ഇഞ്ചി – 1 1 ചെറിയ കഷ്ണം
പച്ചമുളക് – 2 എണ്ണം
കറിവേപ്പില -1 തണ്ട്
വിനാഗിരി – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്നതെങ്ങനെ ?

ചെറിയ ഉള്ളി തൊലി കളഞ്ഞ് ഉണക്കമുളക്, മഞ്ഞള്‍പ്പൊടി, തക്കാളിദശ, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി അരച്ച് എടുക്കുക. ശേഷം പാനില്‍ എണ്ണ ചൂടാക്കി കടുക്, കറിവേപ്പില എന്നിവ വഴറ്റുക. അരച്ചു വച്ച കൂട്ട് അതിലേക്കു ചേര്‍ക്കുക. ചൂട് കുറഞ്ഞശേഷം കുറച്ചു വിനാഗിരി ഒഴിച്ച് മിക്‌സ് ചെയ്ത് ഉപയോഗിക്കുക.

Tags

Post Your Comments


Back to top button
Close
Close