Latest NewsInternational

ഭീകരാക്രമണം: പാക്കിസ്ഥാന് പിന്തുണയുമായി ഗ്ലോബല്‍ ടൈംസ്

 

ബെയ്ജിങ്ങ്: ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കും പാകിസ്താനുമെതിരേ ആരോപണങ്ങളുന്നയിക്കാതെ ഇന്ത്യ തെളിവ് നല്‍കണമെന്ന് ചൈനീസ് ഔദ്യോഗികമാധ്യമമായ ഗ്ലോബല്‍ ടൈംസ്. ഇന്ത്യ തങ്ങളുടെ ഭീകരവിരുദ്ധനയം പൊളിച്ചെഴുതുന്നതില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ഗ്ലോബല്‍ ടൈംസിന്റെ ലേഖനത്തില്‍ പറയുന്നു.

‘പുല്‍വാമ ഭീകരാക്രമണത്തില്‍ തെളിവില്ലാതെയാണ് ഇന്ത്യ പാകിസ്താനെതിരേ ആരോപണമുയര്‍ത്തുന്നത്. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നതിലെ തടസ്സങ്ങളുടെ ഉത്തരവാദിത്വം ചൈനയ്ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനും ഇന്ത്യ ശ്രമിക്കുന്നുവെന്നും ലേഖനം പറയുന്നു. മസൂദ് അസ്ഹറിനെതിരേ കൃത്യമായ തെളിവ് നല്‍കാന്‍ ഇന്ത്യയ്ക്കായില്ലെന്നും ഇക്കാര്യമാണ് ചൂണ്ടിക്കാട്ടിയതെന്നും അസ്ഹര്‍ വിഷയം ശരിയായ നയതന്ത്രത്തിലൂടെ ഇന്ത്യ കൈകാര്യം ചെയ്യണമെന്നും ഗ്ലോബല്‍ ടൈംസില്‍ പറയുന്നുണ്ട്’.

ജെയ്‌ഷെ മുഹമ്മദും മറ്റ് ഭീകരസംഘടനകളും നടത്തുന്ന ആക്രമണങ്ങള്‍ പാകിസ്താന്‍ പിന്തുണയോടെയാണെന്ന് ഒരു തെളിവുമില്ലാതെ ഇന്ത്യ ഏറെനാളായി ആരോപിക്കുന്നു. മറ്റ് രാജ്യങ്ങള്‍ക്കുമേല്‍, പ്രത്യേകിച്ച് ചൈനയെയും പാകിസ്താനെയും പഴിചാരാതെ ഇന്ത്യ തങ്ങളുടെ ഭീകരവിരുദ്ധനയത്തില്‍ ആത്മപരിശോധന നടത്തുകയും കശ്മീരില്‍ എങ്ങനെ മെച്ചപ്പെട്ട ഭരണം കൊണ്ടുവരാമെന്ന് ചിന്തിക്കുകയും ചെയ്യുകയാണ് വേണ്ടതെന്നാണ് ലേഖനം ആവശ്യപ്പെടുന്നത്. ഭീകരതയ്‌ക്കെതിരേ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ചൈന നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളതാണ്” -ഗ്ലോബല്‍ ടൈംസ് ലേഖനത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button