Latest NewsUAE

പ്രവാസിയുടെ ജീവൻ രക്ഷിച്ച് എമിറേറ്റ് യുവതി

അജ്‌മാൻ: അജ്മാനിൽ പ്രവാസിയുടെ ജീവൻ രക്ഷിച്ച് എമിറേറ്റ് യുവതി. വീട്ടിൽ നിന്ന് ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് യുവതി ഹൃദഘാതത്തെ തുടർന്ന് റോഡിൽ വീണുകിടക്കുന്ന പ്രവാസിയെ കണ്ടത്. ഉടൻതന്നെ വാഹനം വിട്ടിറങ്ങിയ യുവതി ഓടി യുവാവിന്റെ അരികിൽ എത്തുകയും പ്രാഥമിക ശ്രുശ്രൂഷ നൽകുകയുമായിരുന്നു. തുടർന്ന് ആശുപത്രിയിലും വിവരമറിയിച്ചു. നിമിഷങ്ങൾക്കുള്ളിൽ തന്നെ അധികൃതർ എത്തി ആഫ്രിക്കക്കാരനായ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ സമയോചിതമായ ഇടപെടൽ കാരണമാണ് പ്രവാസിക്ക് ജീവൻ തിരികെ കിട്ടിയത്. യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.

shortlink

Post Your Comments


Back to top button